കനിഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണിക സുബ്രമണ്യം
ജനനം ദിവ്യ വെങ്കടസുബ്രമണ്യം

മലയാള ചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും കണിക എന്നും തെലുങ്ക് ചലച്ചിത്ര വേദിയിൽ ശ്രവന്തി എന്നു അറിയപ്പെടുന്ന ചലച്ചിത്ര നടിയാണ് ദിവ്യ വെങ്കടസുബ്രമണ്യം (ജനനം: ജൂലൈ 3, 1982).

ഉള്ളടക്കം

ആദ്യ ജീവിതം[തിരുത്തുക]

പിതാവ് എൻ‌ജിനീയറായ മി. വെങ്കടസുബ്രമണ്യമാണ്. ബിരുദ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ബിറ്റ്സ്, പിലാനിയിൽ നിന്ന് ആ‍ണ്. അതിനു ശേഷം അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു.

അഭിനയ ജീവിതം[തിരുത്തുക]

1999 ലെ മിസ്സ്. മദുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ്സ്.ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. ഈ മത്സരങ്ങൾക്കിടയിൽ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽ പെടുകയും തന്റെ ചിത്രമായ ഫൈവ് സ്റ്റാർ ൽ അവസരം നൽകുകയും ചെയ്തു. ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു. മലയാളത്തിൽ പഴശ്ശിരാ‍ജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.

കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു.

തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, സാച്ചീൻ, സാധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്.

സ്വകാര്യ ജീവിതം[തിരുത്തുക]

കനിഹ വിവാഹം ചെയ്തിരിക്കുന്നത് മുൻ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനേയാണ്.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം സിനിമ ഭാഷ ഒപ്പം അഭിനയിച്ചവർ കഥാപാത്രം
2008 Rajakumari Kannada Ravichandran, Balaji Rajakumari
2008 Pazhassi Raja Malayalam Mammootty, Sarath Kumar Makam
2006 Varalaru Tamil Ajith, Asin Thottumkal Gayathri
2006 Ennitum Malayalam Tiju Dennis, Swarnamalya, Siddarthan Sneha
2006 Sye Kannada Sudeep, Pasupathy Divya
2006 Naa Autograph Telugu Ravi Teja, Bhumika Chawla, Gopika Sandhya
2005 Dancer Tamil Kutty, Robert Divya
2004 Autograph Tamil Cheran, Sneha, Gopika Thenmozhi
2004 Aethiree Tamil Madhavan, Sadha Gayathri
2004 Annavaru Kannada Ambarish, Suhasini Subbulakshmi
2003 Ottesi Chepputanna Telugu Srikanth Divya
2002 Five Star Tamil Prasanna Eashwari

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കനിഹ&oldid=1764851" എന്ന താളിൽനിന്നു ശേഖരിച്ചത്