സിദ്ദിഖ് (നടൻ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സിദ്ദിഖ് (ചലച്ചിത്രനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സിദ്ദിഖ് | |
|---|---|
അമ്മയുടെ മീറ്റിംഗിൽ |
|
| തൊഴിൽ | അഭിനേതാവ്, ചലച്ചിത്രനിർമ്മാതാവ് |
| സജീവം | ഇതുവരെ |
മലയാളചലച്ചിത്രവേദിയിലെ നടനും സീരിയൽ അഭിനേതാവുമാണ് സിദ്ദിഖ്. തന്റെ ആദ്യകാല ജീവിതം മിമിക്രിയിലൂടെയും നാടകത്തിലൂടെയും തുടങ്ങിയ സിദ്ദിഖ് പിന്നീട് അറിയപ്പെടുന്ന ഒരു നടനാവുകയായിരുന്നു. അടുത്ത കാലത്തെ സിനിമകളിൽ സിദ്ദിഖ് വില്ലൻ വേഷങ്ങളിലും നന്നായി തിളങ്ങിയിരുന്നു.
സിദ്ദിഖിന്റെ ചില പ്രധാന സിനിമകൾ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, മിമിക്സ് പരേഡ്, നന്ദനം, സത്യമേവ ജയതേ, നരിമാൻ, ഉത്തമൻ, തന്ത്ര എന്നിവയാണ്. തന്റെ ആദ്യകാല സിനിമകളിൽ സിദ്ദിഖ്, തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ് എന്നിവരുമായി ചേർന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിരുന്നു. സിനിമ അഭിനയം കൂടാതെ അദ്ദേഹം നിർമാതാവ്, ടി. വി. അവതാരകൻ എന്നീ നിലകളിലും അറിയപ്പെടുന്നു.
2005 ൽ സിദ്ദിഖ് ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.[1]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സിദ്ദിഖ് (നടൻ)
- Siddique: Filmography by year
- An interview with Siddique (in Malayalam)