മാള അരവിന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മാള അരവിന്ദൻ
ജനനം എറണാകുളം, കേരളം
തൊഴിൽ ചലച്ചിത്ര അഭിനേതാവ്

മലയാള സിനിമയിലെ ഒരു ഹാസ്യനടനാണ് മാള അരവിന്ദൻ. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള എന്ന ഗ്രാമത്തിൽ സ്ഥിരതാമസം.

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിൽ വടവുകോട്ട് എന്ന സ്ഥലത്ത് അയ്യപ്പന്റേയും പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദൻ ജനിച്ചത്. പിതാവ് പോലീസ് എക്സ്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് സ്കൂൾ അദ്ധ്യാപികയും. ചെറുപ്പ കാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദൻ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യം നാടകങ്ങളിൽ അണിയറയിൽ തബലിസ്റ്റ് ആയിരുന്നു [1]. അദ്ധ്യാപികയായ മാതാവിൻറെ ഒപ്പം മാളയിൽ വന്നു താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു.

അഭിനയവേദി[തിരുത്തുക]

ആദ്യം ചെറിയ നാടകങ്ങളിൽ അഭിനയിച്ച അരവിന്ദൻ പിന്നീട് പ്രൊഫഷണൽ നാടകവേദികളിൽ അഭിനയിക്കാൻ തുടങ്ങി. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണൽ തിയേറ്റേഴ്സ്, നാടകശാ‍ല, സൂര്യസോമ എന്നിവരുടെ നാടകങ്ങളിൽ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. സൂര്യസോമായുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള അവാർഡും കരസ്ഥമാക്കി. 1968 ൽ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദൻ സിനിമാരം‌ഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് മാള അരവിന്ദൻ പ്രസിദ്ധനായി.

എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവൻ എന്നിവ പ്രധാനചിത്രങ്ങളാണ്.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

  1. സിന്ദൂരം (1968)
  2. ആവേശം (1979)
  3. അറിയപ്പെടാത്ത രഹസ്യം(1981)
  4. ആരതി(1981)
  5. സ്ഫോടനം(1981)
  6. പൂവിരിയും പുലരി(1982)
  7. ബെൽറ്റ് മത്തായി(1983)
  8. തത്തമ്മേ പൂച്ച പൂച്ച(1984)
  9. കൂട്ടിന്നിളം കിളി(1984)
  10. കളിയിൽ അല്പം കാര്യം(1984)
  11. വെള്ളരിക്ക പട്ടണം(1985)
  12. പ്രേമലേഖനം(1985)
  13. കൂടും തേടി(1985)
  14. അക്കരെ നിന്നൊരു മാരൻ(1985)
  15. മകൻ എന്റെ മകൻ(1985)
  16. ഒരു നോക്കു കാണാൻ(1985)
  17. കണ്ടു കണ്ടറിഞ്ഞു(1985)
  18. രേവതിക്കൊരു പാവക്കുട്ടി(1986)
  19. ഒപ്പം ഒപ്പത്തിനൊപ്പം(1986)
  20. കുഞ്ഞാറ്റക്കിളികൾ(1986)
  21. ക്ഷമിച്ചു എന്നൊരു വാക്ക്(1986)
  22. അടുക്കാൻ എന്തെളുപ്പം(1986)
  23. മഞ്ഞ മന്ദാരങ്ങൾ(1987)
  24. പട്ടണപ്രവേശം(1988)
  25. മൂന്നാം മുറ(1988)
  26. ലൂസ് ലൂസ് അരപ്പിരി ലൂസ്(1988)
  27. ജന്മാന്തരം(1988)
  28. പുതിയ കരുക്കൾ(1989)
  29. മഹായാനം(1989)
  30. സന്ദേശം(1991)
  31. മിമിക്സ് പരേഡ്(1991)
  32. ഗാനമേള(1991)
  33. ഉത്സവമേളം(1992)
  34. മാന്ത്രികച്ചെപ്പ്(1992)
  35. പൊന്നുച്ചാമി(1993)
  36. കസ്റ്റംസ് ഡയറി(1993)
  37. ആഗ്നേയം(1993)
  38. വധു ഡോക്ടറാണ്(1994)
  39. പിൻ‌ഗാമി(1994)
  40. പുതുക്കോട്ടയിലെ പുതുമണവാളൻ(1995)
  41. മഴവിൽക്കൂടാരം(1995)
  42. കൊക്കരക്കോ(1995)
  43. അഗ്നിദേവൻ(1995)
  44. ഒരു അഭിഭാഷകന്റെ കേസ് ഡയറി(1995)
  45. സാമൂഹ്യപാഠം(1996)
  46. എക്സ്ക്യൂസ് മി ഏതു കോളേജിലാ(1996)
  47. കല്യാണ ഉണ്ണികൾ(1997)
  48. കളിയൂഞ്ഞാൽ(1997)
  49. ഹിറ്റ്ലർ ബ്രതേഴ്സ്(1997)
  50. ഗജരാജ മന്ത്രം(1997)
  51. ഇക്കരയെന്റെ മാനസം(1997)
  52. മജീഷ്യൻ മഹേന്ദ്രലാൽ ഫ്രം ഡെൽഹി(1998)
  53. കന്മദം(1998)
  54. ആയിരം മേനി(1999)
  55. വർണ്ണ കാഴ്ചകൾ(2000)
  56. കൊച്ചു കൊച്ചു സന്തോഷങ്ങൾ(2000)
  57. ജോക്കർ(2000)
  58. ആന്ദോളനം(2001)
  59. വാൽക്കണ്ണാടി(2002)
  60. ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ(2002)
  61. ജഗതി ജഗതീഷ് ഇൻ ടൌൺ(2002)
  62. മീശമാധവൻ(2002)
  63. മുല്ലവള്ളിയും തേന്മാവും(2003)
  64. പട്ടാളം(2003)
  65. വരും വരുന്നു വരുന്നു(2003)
  66. ഞാൻ സൽപ്പേര് രാമൻ കുട്ടി(2004)
  67. പെരുമഴക്കാലം(2004)
  68. രസികൻ(2004)
  69. ഫിം‌ഗർ പ്രിന്റ്(2005)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മാള_അരവിന്ദൻ&oldid=1901090" എന്ന താളിൽനിന്നു ശേഖരിച്ചത്