ബി.ബി.സി.
| ദ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (ബി.ബി.സി.) | |
| തരം | റേഡിയോ, ടെലിവിഷൻ പ്രക്ഷേപണം. |
|---|---|
| രാജ്യം | |
| ലഭ്യത | ദേശീയം അന്താരാഷ്ട്രീയം |
| സ്ഥാപകൻ | ജോൺ റെയ്ത്ത് |
| ആപ്തവാക്യം | "This is what we do" (used in various promotional idents) |
| പ്രഖ്യാപിത ലക്ഷ്യം |
"Nation Shall Speak Peace Unto Nation" |
| പ്രമുഖ വ്യക്തികൾ |
മൈക്കെൽ ലയോൺസ്, (ബി.ബി.സി. ട്രസ്റ്റിന്റെ ചെയർമാൻ) മാർക്ക് തോമ്പ്സൺ, ഡയറക്റ്റർ ജനറൽ (എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർമാൻ). |
| ആരംഭം | 1922 (റേഡിയോ) 1927 (incorporation) 1932 (ടെലിവിഷൻ) |
| ആദ്യ നാമങ്ങൾ | ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (1922-1927) |
| വെബ് വിലാസം | www.bbc.co.uk |
ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താപ്രക്ഷേപണസ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ അഥവാ ബി.ബി.സി.(BBC) എന്ന് അറിയപ്പെടുന്നത്. പ്രേക്ഷകരുടെയും ശ്രോതാക്കളുടെയും എണ്ണത്തിൽ ലോകത്തിൽതന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന ബി.ബി.സിക്ക് ബ്രിട്ടനിൽ മാത്രം 26,000 ജീവനക്കാരുണ്ട്.
1922-ൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിഎന്ന പേരിലാണ് ബി.ബി.സി. പ്രവർത്തനമാരംഭിച്ചത്. 1927-ൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്വതന്ത്രസ്ഥാപനമായി ഇത് മാറി. കോർപ്പറേഷന്റെ പരിപാടികളും വാർത്തകളും ടെലിവിഷനിലൂടെയും റേഡിയോയിലുടെയും ഇന്റർനെറ്റിലൂടെയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളിൽ എത്തുന്നു. അറിയിക്കുക, പഠിപ്പിക്കുക, വിനോദിപ്പിക്കുക എന്നതാണ് ബി.ബി.സിയുടെ പ്രവർത്തന മുദ്രാവാക്യം[അവലംബം ആവശ്യമാണ്].
ബി.ബി.സിയുടെ നടത്തിപ്പിന്റെ ചുമതല ബി.ബി.സി. ട്രസ്റ്റിനാണ്. രാഷ്ട്രീയ, വാണിജ്യ താൽപര്യങ്ങളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന കോർപ്പറേഷന് പ്രേക്ഷകരോടും ശ്രോതാക്കളോടും മാത്രമാണ് മറുപടി പറയാൻ ബാദ്ധ്യതയുള്ളതെന്ന് നയരേഖയിൽ വ്യക്തമാക്കുന്നു.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- ബി.ബി.സി. ചാനൽ യൂട്യൂബിൽ (UK only)
- ബി.ബി.സി. – ട്വിറ്ററിൽ