എസ്.പി. ബാലസുബ്രഹ്മണ്യം
| എസ്. പി. ബാലസുബ്രഹ്മണ്യം S. P. Balasubrahmanyam (S.P.B) |
|
|---|---|
എസ്. പി. ബാലസുബ്രഹ്മണ്യം ഒരു പൊതുചടങ്ങിൽ (1985-ലെ ചിത്രം) |
|
| ജീവിതരേഖ | |
| സ്വദേശം | ആന്ധ്രപ്രദേശ്, ഇന്ത്യ |
| സംഗീതശൈലി | പിന്നണി ഗായകൻ |
| തൊഴിലുകൾ | ഗായകൻ, നടൻ, സംഗീത സംവിധായകൻ, ചലച്ചിത്രനിർമ്മാതാവ് |
| സജീവമായ കാലയളവ് | 1966 – ഇതുവരെ |
| വെബ്സൈറ്റ് | Official website |
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീത സംവിധായകനും നിർമ്മാതാവുമാണ് എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതരത്യുല ബാലസുബ്രഹ്മണ്യം (തെലുഗു: శ్రీపతి పండితారాధ్యుల బాలసుబ్రహ్మణ్యం ) (ജനനം: ജൂൺ 4 1946). എസ്.പി.ബി എന്നും ബാലു എന്നും ഇദ്ദേഹം അറിയപ്പെടുന്നു. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കം |
ആദ്യകാല ജീവിതം[തിരുത്തുക]
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്താണ് എസ്.പി ജനിച്ചത്. തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്.പി ഒരു എൻജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ ഒരു എൻജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടൂക്കപ്പെട്ടു.
ബാൻഡ്[തിരുത്തുക]
ഒരു ചലച്ചിത്ര പിന്നണി ഗായകനാകും മുമ്പ് അദ്ദേഹം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ലളിത സംഗീതത്തിൽ അദ്ദേഹം ഇതിന്റെ മുൻനിരക്കാരനായിരുന്നു.[1]
ഔദ്യോഗിക ജീവിതം[തിരുത്തുക]
ചലച്ചിത്ര പിന്നണി ഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966 ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങൾ അഞ്ച് ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്.[2]. ഇതിൽ തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് അദ്ദേഹം പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണി ഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡ് എസ്.പി. ക്ക് സ്വന്തമാണ്. (ഗായിക എന്ന റെക്കോർഡ് ലതാ മങ്കേഷ്കർ).
ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. യേശുദാസിനു ശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- List of Tamil Songs by the Top Singer S.P.Balasubramaniam
- Tamil Onling Songs Posted by Pep Sunder and Mr.Covai Ravee
- - Tamil Online Songs in English Vertion -Poated by Mr.Pep Sunder, Bostton, USA , Mr.Dasarathi and Covai Ravee.
- - Dr.SPB Tamil Devotional Songs - Poated by Covai Ravee
- - Dr.SPB Tamil Thirukurall songs - Poated by Covai Ravee
- - Dr.SPB Fans Voice blog - Posted by Mr.Pep Sunder and Mr.Covai Ravee
- - Dr. SPB Amazing Hindi Collections and Details - Posted by Mr.Vikas Kamble, Mumbai
- - Dr. SPB Telugu, Kannada Play Lists - Posted by Covai Ravee
അവലംബം[തിരുത്തുക]
- ↑ Dinathanthi, Nellai Edition, Page 11 dated Aug 11,2006
- ↑ Welcome to S.P.Balasubrahmanyam (playback singer, producer, actor, music director) home page
|
|||||||||||