അക്കാദമി അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കാദമി അവാർഡ്
Current awards 85-ആം അക്കാദമി പുരസ്കാരങ്ങൾ
Oscar statuette.jpg
An Academy award statuette
Awarded for Excellence in cinematic achievements
Presented by Academy of Motion Picture Arts and Sciences
Country അമേരിക്കൻ ഐക്യനാടുകൾ
First awarded May 16, 1929
[Oscars.org Official website]

ഓസ്കാർ എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാർഡ്, സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്[1] നൽകുന്ന പുരസ്കാരമാണ്‌. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്‌.
ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് വ്യാഴം, മെയ് 16,1929ന്‌ ഹോളിവുഡിലെ ഹോട്ടൽ റൂസ് വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ ഡഗ്ലസ് ഫെയർബാങ്ക്സ്, സംവിധായകൻ വില്യം സി. ഡെമിൽ എന്നിവർ ആതിഥേയത്വം വഹിച്ചു.


ബെൻഹർ(1959), ടൈറ്റാനിക്(1997), ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്(2003) എന്നീ ചിത്രങ്ങൾ ഏറ്റവമധികം ഓസ്കാർ പുരസ്കാരം നേടിയവയാണ്. 11 വീതം ഓസ്കാർ പുരസ്കാരങ്ങളാണ് ഇവ നേടിയത്. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുള്ളത് വാൾട്ട് ഡിസ്നിയാണ്. ഇന്ത്യക്കാരായ ഭാനു അത്തയ്യ 1985-ൽ ഗാന്ധി എന്ന ചിത്രത്തിന്റെ വേഷവിധാനത്തിനും,1992-ൽ സത്യജിത് റേ സ്പെഷ്യൽ ഓസ്കാറും സ്വന്തമാക്കി.

2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന 81-ആം അക്കാദമി അവാർഡ് ദാന ചടങ്ങ് ഞായർ, ഫെബ്രുവരി 22, 2009ന്‌ ഹോളിവുഡിലെ കൊഡാക്ക് തിയറ്ററിൽ നടന്നു. [2]മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡ് എ.ആർ. റഹ്‌മാനും മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് റസൂൽ പൂക്കുട്ടിക്കും ലഭിച്ചു.[3][4]ഇന്ത്യൻ പശ്ചാതലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ സ്ലംഡോഗ് മില്ല്യണയർ മികച്ച ചിത്രത്തിനുൾപ്പെടെ 8 അവാർഡുകളും സ്വന്തമാക്കി.

ചരിത്രം [തിരുത്തുക]

1927 ൽ നടൻ ആയ കോൺറഡ് നീകൽ ആണ് ഇ ആശയം കൊട്ടുവനത് 1931 ൽ എക്സിക്യുട്ടീവ് സെക്രട്ടറി അയീരുന്ന മേരിയറ്റ്‌ഹാരിസുൻ ആണ് ഈ പേര് നിർദേശിച്ചത് ഹോളിവുഡിലെ ഒരു സ്വകാര്യ അത്താഴവിരുന്നിൽ വെച്ച്, 250ൽ താഴെ ആൾക്കാരുടെ സാന്നിധ്യത്തിലാണ്‌ ആദ്യ അവാർഡുകൾ നൽകപ്പെട്ടത്[5]. ആദ്യവർഷത്തിനു ശേഷം റേഡിയോ വഴിയും, തുടർന്ന് 1953 മുതൽ ടെലിവിഷൻ വഴിയും അവാര്ഡ് ദാന ചടങ്ങ് പ്രക്ഷേപണം ചെയ്യപ്പെടുന്നു[5].

രൂപം [തിരുത്തുക]

ഒരു ഫിലിം റോൾസിനു മുകളിൽ ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശുമായി നിൽക്കുന്ന പുരുഷരൂപം എം.ജി.എം സ്റ്റുഡിയോയിലേ ശീൽപി ആയിരുന്ന സെട്രിക് ഗിബൺസ് ആണ് രൂപകൽപ്പനചെയ്തത് ബ്രീട്ടന എന്നലോഹക്കുട്ടു ക്കോട്ട് നീർമ്മീച്ച് ആദൃം നിക്കലും അതിനുശേഷം സ്വർണ്ണവും പുശുന്നൂ 34 സെ.മീ. (13.5 ഇഞ്ച് ) ഉയരവും 3.85kg (8.5 പൌണ്ട്) ഭാരവും ഇതിനുണ്ട്. [6]

അവലംബം [തിരുത്തുക]

  1. "About the Academy Awards". ശേഖരിച്ചത് 2008-11-11. 
  2. http://www.oscars.org/awards/81academyawards/index.html
  3. http://entertainment.msn.com/news/article.aspx?news=353928
  4. http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee
  5. 5.0 5.1 "About the Academy Awards (page 2)" (HTML). Academy of Motion Picture Arts and Sciences (in English). 
  6. ഓസ്കാർ ശില്പത്തിന്റെ കഥ
"http://ml.wikipedia.org/w/index.php?title=അക്കാദമി_അവാർഡ്&oldid=1748579" എന്ന താളിൽനിന്നു ശേഖരിച്ചത്