തെക്കേ ഇന്ത്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
South India |
|
|
|
|
|
|
|
| Time zone | IST (UTC+5:30) |
| Area | 635,780 km² |
| States and territories | Andhra Pradesh, Karnataka, Kerala, Tamil Nadu, Pondicherry, Lakshadweep* |
| Most populous cities (2008) | Bangalore, Chennai, Coimbatore, Hyderabad, Madurai, Visakhapatnam |
| Official languages | Kannada, Malayalam, Tamil, Telugu, Urdu, English, French‡ |
| Population | 233,000,000 |
| Population density | 337/km² |
| Birth rate | 20.4 |
| Death rate | 7.7 |
| Infant mortality rate | 48.4 |
|
Non-numbered Footnotes:
|
|
തെക്കേ ഇന്ത്യ, ഇന്ത്യയുടെ തെക്കുഭാഗത്തുള്ള ദ്രാവിഡ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും പൊതുവായി വിശേഷിപ്പിക്കുന്ന പേര്. കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും പോണ്ടിച്ചേരി, ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
[തിരുത്തുക] ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രപരമായി നീലഗിരി മലനിരകളുടെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളെയാണ് ദക്ഷിണേന്ത്യ എന്ന നിലയില്‍ ചില ഭൂമിശാസ്ത്രവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ആനമലയും ഏലമലയും അതിര്‍ത്തി തിരിക്കുന്ന രണ്ടു പ്രദേശങ്ങളായി ദക്ഷിണേന്ത്യയെ വിഭജിക്കാം. ഈ മലകള്‍ക്ക് പടിഞ്ഞാറായി തിരുവിതാംകൂറും കൊച്ചിയും (കേരളത്തിന്റെ തെക്കുവശം) കിഴക്കുവശത്തായി കര്‍ണാടിക്കിന്റെ വിശാലമായ സമതലവും (തമിഴ്നാടീന്റെ തെക്കുവശം) സ്ഥിതി ചെയ്യുന്നു. പാലക്കാട് ചുരം ഈ രണ്ടു മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു[1].
പടിഞ്ഞാറന്‍ പ്രദേശത്ത് ശക്തമായ മഴ നല്‍കുന്ന തെക്കുപടീഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ് ഏലമല കടക്കുമ്പോഴേക്കും മഴ മുഴുവനും പെയ്തു തീരുന്നതിനാല്‍ തമിഴ്നാടിന്റെ പ്രദേശങ്ങളില്‍ ഈ കാലവര്‍ഷം കാര്യമായ മഴ പെയ്യിക്കുന്നില്ല. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ അന്ത്യത്തോടെ ആരംഭിക്കുന്ന വടക്കുകിഴക്കന്‍ കാലവര്‍ഷമാണ് ഈ മേഖലയില്‍ മഴ നല്‍കുന്നത്. ഒക്ടോബര്‍ മദ്ധ്യം മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് വടക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റ് വീശുന്നത്. എന്നാല്‍ ഇതിനു മുന്‍പുള്ള ശക്തമായ വേനലില്‍ നദികളെല്ലാം വറ്റി മേഖല വളരെ വരണ്ടു പോകുന്നു. ഈ മേഖലയിലെ വന്‍ നദികളൊഴികെ മറ്റെല്ലാം വര്‍ഷത്തില്‍ ഒന്‍പതു മാസവും വരണ്ടുണങ്ങുന്നു[1].
[തിരുത്തുക] ജനങ്ങള്‍
ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ ദ്രാവിഡരുടെ പിന്‍ഗാമികളാണ്[1].