പപ്പയുടെ സ്വന്തം അപ്പൂസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പപ്പയുടെ സ്വന്തം അപ്പൂസ് | |
|---|---|
പുറംചട്ട |
|
| സംവിധാനം | ഫാസിൽ |
| നിർമ്മാണം | ഖയാസ് |
| രചന | ഫാസിൽ |
| അഭിനേതാക്കൾ | മമ്മൂട്ടി സുരേഷ് ഗോപി ശോഭന സീന ദാദി മാസ്റ്റർ ബാദുഷ ശങ്കരാടി |
| സംഗീതം | ഇളയരാജ |
| ഗാനരചന | ബിച്ചു തിരുമല |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ടി.ആർ. ശേഖർ |
| സ്റ്റുഡിയോ | ഖയാസ് പ്രൊഡക്ഷൻ |
| റിലീസിങ് തീയതി | 1992 സെപ്റ്റംബർ 4 |
| സമയദൈർഘ്യം | 146 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്. മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ബാദുഷ, ശങ്കരാടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
അഭിനേതാക്കൾ[തിരുത്തുക]
- മമ്മൂട്ടി – ബാലചന്ദ്രൻ
- മാസ്റ്റർ ബാദുഷ – അപ്പൂസ്
- സുരേഷ് ഗോപി – ഡോ. ഗോപൻ
- ശോഭന – ഭാമ
- സീന ദാദി – മീനാക്ഷി
- രവീന്ദ്രൻ – രുദ്രൻ
- ശങ്കരാടി
- കെ.പി.എ.സി. സണ്ണി
- ടി.പി. മാധവൻ
- സുബൈർ
- കവിയൂർ പൊന്നമ്മ
- ശാന്താകുമാരി
ഗാനങ്ങൾ[തിരുത്തുക]
ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്.
| ഗാനം | പാടിയത് |
|---|---|
| എൻ പൂവേ | എസ്. ജാനകി |
| കാക്ക പൂച്ച | മിന്മിനി |
| മഞ്ഞു പെയ്യും | കെ.എസ്. ചിത്ര |
| ഓലത്തുമ്പത്തിരുന്നൂയലാടും | കെ.ജെ. യേശുദാസ്, എസ്. ജാനകി |
| സ്നേഹത്തിൻ പൂഞ്ചോല | കെ.ജെ. യേശുദാസ് |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിചൊല്ലുകളിലെ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പപ്പയുടെ സ്വന്തം അപ്പൂസ്
- പപ്പയുടെ സ്വന്തം അപ്പൂസ് – മലയാളസംഗീതം.ഇൻഫോ