കവിയൂർ പൊന്നമ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കവിയൂർ പൊന്നമ്മ | |
|---|---|
2008-ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ |
|
| ജനനം | പൊന്നമ്മ കവിയൂർ, പത്തനംതിട്ട ജില്ല, കേരളം |
| ഉദ്യോഗം | അഭിനേത്രി |
| സജീവം | 1967 - ഇതുവരെ |
| ജീവിത പങ്കാളി | എം.കെ.മണി |
മലയാള ചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂർ പൊന്നമ്മ. മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് 1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ ഇവർ നേടിയിട്ടുണ്ട്.[1]
[തിരുത്തുക] ജീവിതരേഖ
പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത് . ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തുന്നത്.[2] ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയായി[2] അഭിനയരംഗത്തെത്തിയ ഇവർ പിന്നീട് ധാരാളം അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ Kerala State Film Awards1969-2008
- ↑ 2.0 2.1 "ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ". മലയാള മനോരമ. നവംബർ 27, 2011. http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10508496&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11, ശേഖരിച്ചത്: നവംബർ 27, 2011.