പി.എൻ. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. നാരായണൻകുട്ടി മേനോൻ
പി.എൻ. മേനോൻ.jpg
പി.എൻ. മേനോൻ
ജനനം 1928
വടക്കാഞ്ചേരി, കൊച്ചി രാജ്യം
മരണം 2008 സെപ്റ്റംബർ 09
കൊച്ചി, കേരള, ഇന്ത്യ
തൊഴിൽ സംവിധായകൻ, കലാസംവിധായകൻ
സജീവം 1963–2008
ജീവിത പങ്കാളി(കൾ) ഭാരതി മേനോൻ

പ്രമുഖ മലയാളചലച്ചിത്ര സംവിധായകനാണ് പാലിശ്ശേരി നാരായണൻ‌കുട്ടിമേനോൻ എന്ന പി.എൻ. മേനോൻ(1928 - സെപ്റ്റംബർ 9, 2008). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ[1] 1928-ൽ ജനിച്ച ഇദ്ദേഹം മലയാളചലച്ചിത്രത്തിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ടു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭരതന്റെ ചെറിയച്ഛനാണ് ഇദ്ദേഹം. ഭാരതിയാണ് ഭാര്യ.

സിനിമാജീവിതം[തിരുത്തുക]

തൃശൂർ സ്കൂൾ ഓഫ് ആർട്ടിൽ പഠിച്ചിറങ്ങിയ മേനോൻ നേരെ മദ്രാസിലേക്ക് ചേക്കേറി. സെറ്റ് പെയിന്റർ, വിഷ്വൽ ആർട്ടിസ്റ്റ്, പോസ്റ്റർ ഡിസൈനർ എന്നീ മേഖലകളിലാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. അതിനുശേഷം 1965-ൽ റോസി എന്ന ചലച്ചിത്രത്തിലൂടെ സിനിമാസംവിധാന രംഗത്തേക്ക് കടന്നു.[2]

1969-ൽ പുറത്തിറങ്ങിയ ഓളവും തീരവും മേനോനെ എണ്ണം പറഞ്ഞ സംവിധായകരുടെ നിലയിലേക്കുയർത്തി. ആ വർഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ഈ ചലച്ചിത്രത്തിന് ലഭിച്ചു. കുട്ട്യേടത്തി (1971), മാപ്പുസാക്ഷി (1971), മലമുകളിലെ ദൈവം (1983) എന്നിവ ഇദ്ദേഹത്തിന്റെ പ്രതിഭാസ്പർശം ആവോളം ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്. 2004-ൽ പുറത്തിറങ്ങിയ നേർക്കുനേർ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ചലച്ചിത്രങ്ങൾ[3][തിരുത്തുക]

  1. റോസി (1965)
  2. ഓളവും തീരവും (1969)
  3. മാപ്പുസാക്ഷി (1971)
  4. കുട്ട്യേടത്തി (1971)
  5. പണിമുടക്ക് (1972)
  6. ചെമ്പരത്തി (1972)
  7. ഗായത്രി (1973)
  8. ദർശനം (1973)
  9. ചായം (1973)
  10. മഴക്കാറ് (1974)
  11. ഓടക്കുഴൽ (1975)
  12. ഉദയം കിഴക്കുതന്നെ (1976)
  13. ടാക്സി ഡ്രൈവർ (1978)
  14. മിടുക്കി പൊന്നമ്മ (1978)
  15. ദേവത (1979)
  16. അർച്ചന ടീച്ചർ (1981)
  17. അനു (1982)
  18. മലമുകളിലെ ദൈവം (1983)
  19. Glimpses of Kerala (1983)
  20. അസ്ത്രം (1983)
  21. പഠിപ്പുര (1988)
  22. മണിഓർഡർ (1990) (TV)
  23. നേർക്കുനേർ (2004)

പുരസ്കാരങ്ങൾ[തിരുത്തുക]

ഗായത്രി, മലമുകളിലെ ദൈവം എന്നിവയ്ക്ക് ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്‌. ചെമ്പരത്തിക്ക്‌ സംസ്ഥാന അവാർഡ്‌, ഫിലിം ഫെയർ അവാർഡ്‌, ഫിലിം ഫാൻസ്‌ അസോസിയേഷൻ അവാർഡ്‌ എന്നിവയും ലഭിച്ചു. ഓളവും തീരവും എന്ന ചിത്രം ഡൽഹി മലയാളം ഫിലിം ഫെസ്‌ റ്റിവലിൽ സ്വർണ്ണ മെഡൽ നേടി.[4].

മലയാള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജെ.സി. ദാനിയേൽ പുരസ്കാരവും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.[4]

മരണം[തിരുത്തുക]

ദീർഘകാലത്തെ അസുഖത്തെത്തുടർന്ന് 2008 സെപ്റ്റംബർ 9-ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് അന്തരിച്ചു[4].

അവലംബം[തിരുത്തുക]

  1. "ബ്ലാക് & വൈറ്റ്" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 749. 2012 ജൂലൈ 02. ശേഖരിച്ചത് 2013 മെയ് 08. 
  2. http://www.cinemaofmalayalam.net/pnmenon.html
  3. http://www.imdb.com/name/nm0579763/
  4. 4.0 4.1 4.2 "സംവിധായകൻ പി.എൻ.മേനോൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് സെപ്റ്റംബർ 9 2008.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"http://ml.wikipedia.org/w/index.php?title=പി.എൻ._മേനോൻ&oldid=1770293" എന്ന താളിൽനിന്നു ശേഖരിച്ചത്