പരിണാമസിദ്ധാന്തം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവികള്‍ സ്വയം പരിണമിച്ച് ലളിതഘടനയില്‍ നിന്ന് സങ്കീര്‍ണഘടനയിലേക്കെത്തിച്ചേരുന്നു എന്ന് പരിണാമവാദം സിധാന്തിക്കുന്നു. ചാള്‍സ് ഡാര്‍വിന്‍ ആണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.
[തിരുത്തുക] ചരിത്രം
ഡാര്‍വിനു മുന്‍പും ചില ശാസ്ത്രജ്ഞര്‍ ജീവികളുടെ പരിണാമത്തെക്കുറിച്ച് നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 1753-ല്‍ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ ജോര്‍ജ് ലൂയിസ് ലെക്ലെര്‍ക് ഡെ ബഫണ്‍, മനുഷ്യന്റേയും കുതിരയുടേയും അസ്ഥികൂടങ്ങളെ ഒരു താരതമ്യപഠനം നടത്തി. അസ്ഥികൂടങ്ങളുടെ ഘടനയില്‍ക്കണ്ട അത്ഭുതകരമായ സാമ്യം ഈ ജീവികള്‍ ഒരേ പൂര്‍വികനില്‍ നിന്നും ഉരുത്തിരിഞ്ഞതാവാം എന്ന ചിന്ത അദ്ദേഹത്തില്‍ ഉണര്‍ത്തി. എങ്കിലും ദൈവദോഷി എന്ന പേര് വരും എന്നു ഭയപ്പെട്ട അദ്ദേഹം, ദൈവത്തിന്റെ സൃഷ്ടിപദ്ധതിയുടെ ഉറപ്പായ ഒരു അടയാളമാണ് ഈ സാമ്യം എന്ന് പെട്ടെന്നു തന്നെ പ്രഖ്യാപിച്ചു[1].
[തിരുത്തുക] പ്രകൃതിനിര്‍ദ്ധാരണം
ജീവ ജാതികള്‍ക്കിടയില്‍ സദൃശ്യം മത്രമല്ല വൈജാത്യങ്ങളും ഉണ്ട്. അവയില്‍ പരിസ്ഥിതിയോട് കൂടുതല്‍ യോജിച്ചു പോകുന്നവ നിലനില്‍ക്കും, അല്ലാത്തവ നശിക്കും (survival of the fittest ) ഇങ്ങനെ കോടിക്കണക്കിനു വര്‍ഷത്തെ അതിമന്ദഗതിയിലുള്ള ജൈവപരിവർത്തനം വഴിയാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ വളര്‍ന്നതും വികസിച്ചതും. ജീവികളുടെയെല്ലാം പൊതുപൂര്‍വ്വികര്‍ അതിപ്രാചീനവും സൂക്ഷമവുമായ ഒരു ജൈവകണമാണ്, ഇതാണ് പ്രകൃതിനിര്‍ധാരണ സിദ്ധാന്തം.[2]
ഈ സിദ്ധാന്തം ശരിയാവണമെങ്കില്‍ ഒരു വിഭാഗത്തില്‍പെട്ട എല്ലാ ജീവജാതികളേയു, ബന്ധിപ്പിക്കുന്ന നിരവധി മധ്യവര്‍ഗ ഫോസില്‍ രേഖകള്‍ കണ്ടത്തേണ്ടതുണ്ട് ( The Origin of Species ).
പക്ഷെ അതുണ്ടായിട്ടില്ല. ബ്രിട്ടീഷ് ഫോസില്‍ വിദഗ്ധന്‍ ഡെരിക് വിഭര്‍ഗ് പറഞ്ഞത് ഫോസില്‍ രേഖകള്‍ സൂചിപ്പിക്കുന്നത് അനുക്രമമായ മാറ്റമല്ല മറിച്ച് പൊടുന്നനെയുള്ള ജൈവ വിസ്ഫോടനമാണ് എന്നാണ്.[3]