ഓപ്പോൾ
| ഓപ്പോൾ | |
|---|---|
ചലച്ചിത്രത്തിലെ ഒരു രംഗം |
|
| സംവിധാനം | കെ.എസ്. സേതുമാധവൻ |
| നിർമ്മാണം | റോസമ്മ ജോർജ്ജ് |
| രചന | എം.ടി. വാസുദേവൻ നായർ |
| അഭിനേതാക്കൾ | ബാലൻ കെ. നായർ മേനക മാസ്റ്റർ അരവിന്ദ് ശങ്കരാടി |
| സംഗീതം | എം.ബി. ശ്രീനിവാസൻ |
| ഗാനരചന | പി. ഭാസ്കരൻ |
| ഛായാഗ്രഹണം | മധു അമ്പാട്ട് |
| ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
| സ്റ്റുഡിയോ | ജെ.എം.ജെ. ആർട്ട്സ് |
| വിതരണം | ഏയ്ഞ്ചൽ ഫിലിംസ് |
| റിലീസിങ് തീയതി | 1980 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓപ്പോൾ. ബാലൻ കെ. നായർ, മേനക, മാസ്റ്റർ അരവിന്ദ്, ശങ്കരാടി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. എം.ടി. 1975-ൽ ഇതേ പേരിൽ എഴുതിയ ഒരു ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഉള്ളടക്കം |
സംഗീതം [തിരുത്തുക]
പി ഭാസ്കരന്റെ വരികൾക്ക് സംഗീതം പകർന്നത് എം.ബി.ശ്രീനിവാസൻ ആണ് .
- ഗാനങ്ങൾ [1]
- ചാറ്റൽ മഴയും പൊൻ വെയിലും -പാടിയത് :ലത ദേവി,മാലതി
- ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് -പാടിയത് :എസ്.ജാനകി
- പൊട്ടിക്കാൻ ചെന്നപ്പോൾ -പാടിയത് :കെ ജെ യേശുദാസ്
പുരസ്കാരങ്ങൾ [തിരുത്തുക]
- മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - ബാലൻ കെ. നായർ[2]
- മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - മാസ്റ്റർ അരവിന്ദ്[2]
- മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - എസ്. ജാനകി - (ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് എന്ന ഗാനത്തിനു്)[3]
- മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരം
- മികച്ച സംവിധായകനുള്ള കേരള സർക്കാർ പുരസ്കാരം - കെ.എസ്. സേതുമാധവൻ[4]
അവലംബം [തിരുത്തുക]
- ↑ http://www.malayalasangeetham.info/m.php?mid=4726&lang=MALAYALAM
- ↑ 2.0 2.1 Ojha, Rajendra (1998). Screen World Publication presents National film award winners: 1953-1997. Screen World Publication. pp. 148. http://books.google.co.in/books?id=wgEbAQAAIAAJ&q=%22iyer+the+great%22+malayalam&dq=%22iyer+the+great%22+malayalam&hl=en&ei=3UWuS8i1ONSxrAfI2YinAQ&sa=X&oi=book_result&ct=result&resnum=4&ved=0CEEQ6AEwAw.
- ↑ K. Pradeep (29 June 2007). "Timeless voice". The Hindu.
- ↑ http://www.cinemaofmalayalam.net/sethu.html
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
|
|||||||||||||||||