ഒരു പെണ്ണും രണ്ടാണും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു പെണ്ണും രണ്ടാണും
സംവിധാനം അടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണം അടൂർ ഗോപാലകൃഷ്ണൻ
ബെൻസി മാർട്ടിൻ
ദൂരദർശൻ
രചന അടൂർ ഗോപാലകൃഷ്ണൻ
തകഴി ശിവശങ്കരപ്പിള്ള
തിരക്കഥ അടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾ എം.ആർ. ഗോപകുമാർ
നെടുമുടി വേണു
സുധീഷ്
പ്രവീണ
സംഗീതം ഐസക്ക് തോമസ്
ഛായാഗ്രഹണം എം.ജെ. രാധാകൃഷണൻ
ചിത്രസംയോജനം അജിത്
റിലീസിങ് തീയതി 2008
സമയദൈർഘ്യം 115 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഒരു പെണ്ണും രണ്ടാണും ( A Climate for Crime, Translation: A Woman and Two Men) അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2008-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌. [1] എം. ആർ. ഗോപകുമാർ, നെടുമുടി വേണു, സുധീഷ്, പ്രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തകഴി ശിവശങ്കരപ്പിള്ള എഴുതിയ ചെറുകഥകളെ അധികരിച്ച് തയ്യാറാക്കിയ ചിത്രം 1940-കളിലെ നാല് വ്യത്യസ്ത കഥകൾ പറയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2008-ൽ ഗോവയിൽ വച്ചു നടന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. [2] 2008-ലെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും 2009-ലെ റോട്ടർഡാം, ഫ്രിബർഗ് ചലച്ചിത്ര മേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. [2] [3] [4]

അഭിനേതാക്കൾ[തിരുത്തുക]

പുരസ്‌കാരങ്ങൾ[തിരുത്തുക]

2008 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[5]


അവലംബം[തിരുത്തുക]

  1. http://www.imdb.com/title/tt0997161/
  2. 2.0 2.1 "IFFI Daily" (PDF). 2009-11-28.  Text "International Film Fesitival of India" ignored (സഹായം)
  3. "Official Website of International Film Festival Rotterdam". ശേഖരിച്ചത്: 2009-05-29. 
  4. "Official Website of the Fribourg International Film Festival". ശേഖരിച്ചത്: 2009-05-29. 
  5. Five awards for Adoor’s Oru Pennum Randanum. The Hindu dated 04 June 2009 [1] (Retrieved on 04 June 2009)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഒരു_പെണ്ണും_രണ്ടാണും&oldid=1789451" എന്ന താളിൽനിന്നു ശേഖരിച്ചത്