വിധേയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിധേയൻ
സബിത ആനന്ദ്, എം.ആർ. ഗോപകുമാർ, മമ്മൂട്ടി
സംവിധാനം അടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണം കെ. രവീന്ദ്രനാഥൻ നായർ
കഥ പോൾ സക്കറിയ
തിരക്കഥ അടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾ മമ്മൂട്ടി
തൻവി ആസ്മി
എം.ആർ. ഗോപകുമാർ
സബിത ആനന്ദ്
അലിയാർ
സംഗീതം വിജയ് ഭാസ്കർ
ഛായാഗ്രഹണം മങ്കട രവിവർമ്മ
ചിത്രസംയോജനം എം. മണി
റിലീസിങ് തീയതി 1993
സമയദൈർഘ്യം 112 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സക്കറിയയുടെ ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് വിധേയൻ. മമ്മൂട്ടി പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി.

രചന[തിരുത്തുക]

ഭാസ്കര പട്ടേലർ എന്ന മുഖ്യ കഥാപാത്രം ജീവിച്ചിരുന്ന വ്യക്തിയായിരുന്നെന്ന് സക്കറിയ പിന്നീടൊരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. കർണാടകയിലെ നെല്ലാടിയിൽ സക്കറിയ കൃഷിയുമായി ജീവിക്കുമ്പോൾ അവിടുത്തെ മലയാളികൾ പറഞ്ഞുകൊടുത്ത കഥകൾ വച്ചാണ് ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവൽ ജനിക്കുന്നത്. കുടകുകാരനായ ശേഖര പട്ടേലർ ആണ് കഥാപത്രത്തിന് അടിസ്ഥാനം. [1]

വിവാദം[തിരുത്തുക]

സക്കറിയയും അടൂരും തമ്മിൽ കഥയുടെ ചലച്ചിത്രാവിഷ്കാരത്തെ കുറിച്ചുണ്ടായ അഭിപ്രായ വ്യത്യാസം വിവാദമായിരുന്നു.[2][3]

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

1993 ദേശീയ ചലച്ചിത്ര പുരസ്കാരം (ഇന്ത്യ) [4]
  • മികച്ച പ്രാദേശിക ചിത്രം (മലയാളം)
1993 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം [5]
മറ്റ് പുരസ്ക്കാരങ്ങൾ
  • Netpac Award at the Rotterdam International Film Festival
  • Interfilm Award - Honorable Mention at the International Filmfestival Mannheim-Heidelberg|Mannheim-Heidelberg International Filmfestival
  • Feature FIPRESCI and Special Jury Prize, Singapore

അവലംബം[തിരുത്തുക]

  1. പട്ടേലർ എന്നൊരു സത്യം. Malayala Manorama. March 27, 2011. 
  2. Gowri Ramnarayan (September 24 - October 07, 2005). "A constant process of discovery". Frontline. ശേഖരിച്ചത് April 09, 2011. 
  3. http://www.scribd.com/doc/42747950/Adoor-Gopalakrishnan
  4. http://dff.nic.in/NFA_archive.asp
  5. http://www.prd.kerala.gov.in/stateawares.htm

പുറംകണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വിധേയൻ&oldid=1784017" എന്ന താളിൽനിന്നു ശേഖരിച്ചത്