ഭൂതക്കണ്ണാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂതക്കണ്ണാടി
സംവിധാനം ലോഹിതദാസ്
നിർമ്മാണം
  • പുത്തൂർ നാരായണൻ
  • നായർ കൃഷ്ണകുമാർ
  • വി. മണി
രചന ലോഹിതദാസ്
അഭിനേതാക്കൾ മമ്മൂട്ടി
സംഗീതം ജോൺസൻ
കൈതപ്രം
ഛായാഗ്രഹണം വേണു
ചിത്രസംയോജനം ജി. മുരളി
റിലീസിങ് തീയതി 1997
സമയദൈർഘ്യം 115 മിനിറ്റ്
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

1997 ൽ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭൂതക്കണ്ണാടി. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ലോഹിതദാസാണ്. ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ചിത്രമാണിത്. വിദ്യാധരൻ എന്ന ഘടികാര പണിക്കാരനോട് കടുത്ത ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ തളരുന്ന കഥ പറയുന്ന ഈ ചിത്രത്തിന്റെ സംവിധാനത്തിനു് ലോഹിതദാസിനു 1998-ലെ മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിനു 1997-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരവും[1] ഈ ചിത്രത്തിലെ അഭിനയത്തിനു് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

അഭിനേതാക്കൾ[തിരുത്തുക]

  • മമ്മൂട്ടി - വിദ്യാധരൻ
  • ശ്രീലക്ഷ്മി - സരോജിനി
  • ചേർത്തല ലളിത - ശാരദ (വിദ്യാധരന്റെ സഹോദരി)
  • സിന്ധു - മിനിക്കുട്ടി സരോജിനിയുടെ മകൾ
  • രമ്യ - ശ്രീക്കുട്ടി (വിദ്യാധരന്റെ മകൾ)
  • റിസബാവ - ജയിലർ
  • ശ്രീഹരി - വേട്ടക്കാരൻ
  • പെരിങ്ങോട്ടു വിജയൻ - ശാരദയുടെ ഭർത്താവ്
  • കലാഭവൻ മണി - അയ്യപ്പൻ
  • എം.ആർ. ഗോപകുമാർ - ബാലകൃഷ്ണൻ
  • കാവ്യ മാധവൻ - മീനു
  • ചാലി പാല - ചാക്കോ

അവലംബം[തിരുത്തുക]

  1. "Best film award for Bhoothakkannadi". The Hindu. Cscsarchive.org. May 18, 1998. ശേഖരിച്ചത് March 15, 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ഭൂതക്കണ്ണാടി&oldid=1784026" എന്ന താളിൽനിന്നു ശേഖരിച്ചത്