വിജയരാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയരാഘവൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വിജയരാഘവൻ (വിവക്ഷകൾ) എന്ന താൾ കാണുക. വിജയരാഘവൻ (വിവക്ഷകൾ)
വിജയരാഘവൻ
Vijayaraghavan.jpg
ജനനം വിജയരാഘവൻ
ജീവിതപങ്കാളി(കൾ) അനിത
കുട്ടി(കൾ) ജിനദേവൻ, ദേവദേവൻ
മാതാപിതാക്കൾ എൻ.എൻ. പിള്ള

മലയാളചലച്ചിത്ര, നാടക നടൻ. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ മകനും മലയാളചലച്ചിത്ര നടനുമാണ് വിജയരാഘവൻ. കോട്ടയം ജില്ലയിലെ ഒളശ്ശയാണ് സ്വദേശം.

പശ്ചാത്തലം[തിരുത്തുക]

എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ വിജയരാഘവൻ നാടകരംഗത്ത് സജീവമായി. പിള്ളയുടെ കാപാലിക എന്ന നാടകം ക്രോസ്ബെൽറ്റ് മണി സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആറാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ 21ആം വയസിൽ നായകനായി. ഈ ചിത്രം വിജയിച്ചില്ല.

തുടർന്ന് പി. ചന്ദ്രകുമാർ, വിശ്വംഭരൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. നാടകത്തിലും സജീവമായി തുടർന്നു. കാപാലികയുടെ സഹസംവിധായകനായിരുന്ന ജോഷിയുമായുള്ള അടുപ്പം മൂലം അദ്ദേഹത്തിന്റെ ന്യൂഡൽഹി എന്ന ചിത്രത്തിൽ അവസരം ലഭിച്ചു. 1987ൽ നാടക രംഗം പൂർണമായി ഉപേക്ഷിച്ചു.

1993ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യൻ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി. 1995ൽ പുറത്തിറങ്ങിയ ദി കിങ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. വിനയൻ സംവിധാനം ചെയ്ത ശിപായിലഹള എന്ന ചിത്രത്തിൽ വിജയരാഘവൻ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. 2000ത്തിനു ശേഷം വിജയരാഘവന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. കോട്ടയം ശൈലിയിലുള്ള വേറിട്ട സംഭാഷണമാണ് ഈ നടന്റെ പ്രത്യേകതകളിലൊന്ന്.

കുടുംബം[തിരുത്തുക]

ഭാര്യ-അനിത. മക്കൾ-ജിനദേവൻ, ദേവദേവൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=വിജയരാഘവൻ&oldid=1790030" എന്ന താളിൽനിന്നു ശേഖരിച്ചത്