സതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദാക്ഷായണി(സതി) | |
|---|---|
|
|
|
| ദേവനാഗരി | द्राक्षायणी (सती) |
| സംസ്കൃതം | Dākshāyani (Satī) |
| പങ്കാളി | Shiva |
ഹൈന്ദവപുരാണങ്ങളിലെ പരമശിവന്റെ ആദ്യഭാര്യയാണ് സതി. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷന്റെ മകളാണ്. ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും പേരുകളുണ്ട്.
ഒരിക്കൽ ദക്ഷൻ ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന് ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ് എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ വെന്തുമരിച്ചു. സതി എന്ന ആചാരത്തിന്റെ ഉദ്ഭവം ഇതിലാണ്.
ക്രോധത്താൽ ശിവൻ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിച്ചു. സതി ഹിമവാന്റെ പുത്രിയായ പാർവതിയായി പുനർജനിച്ച് ശിവന്റെ ഭാര്യയായി
|
|||||||||||||||||