കൽപ്പന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കൽപ്പന | |
|---|---|
| മറ്റ് പേരുകൾ | കൽപ്പന അനിൽ |
| തൊഴിൽ | അഭിനേത്രി |
| സജീവം | 1983 - ഇതുവരെ |
| ജീവിത പങ്കാളി | അനിൽ(ചലച്ചിത്ര സംവിധായകൻ) |
മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് കൽപ്പന എന്നറിയപ്പെടൂന്ന കൽപ്പന അനിൽ (ജനനം: ഒക്ടോബർ 5, 1965) . മലയാള ചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് കൽപ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു.[1]
ഉള്ളടക്കം |
പ്രവർത്തന മേഖല[തിരുത്തുക]
തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് കൽപ്പന. മലയാള ചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് ചിലർ കൽപ്പനയെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഉഷ ഉതുപ്പ് അഭിനയിച്ച ഒരു സംഗീത ആൽബത്തിൽ ഉതുപ്പിനോടൊപ്പം കൽപ്പന അഭിനയിച്ചിരുന്നു.[2]
വ്യക്തി ജീവിതം[തിരുത്തുക]
ചലച്ചിത്ര സംവിധായകനായ അനിലാണ് ഭർത്താവ്. പ്രമുഖ നടികളായ ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. ഞാൻ കൽപ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]
സിനിമകൾ[തിരുത്തുക]
| സിനിമ | വർഷം | വേഷം |
|---|---|---|
| തനിച്ചല്ല ഞാൻ | 2012 | റസിയ ബീവി |
| മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. | 2012 | |
| ഇന്ത്യൻ റുപ്പി | 2011 | മേരി |
| സീനിയർ മാണ്ട്രെക്ക് | 2010 | |
| ട്വന്റി20 | 2008 | സ്വർണ്ണമ്മ |
| അഞ്ചിൽ ഒരാൾ അർജുനൻ | 2007 | ശാന്ത |
| കൃത്യം | 2005 | വിക്ടോറിയ |
| അത്ഭുതദ്വീപ് | 2005 | മല്ലിക |
| ബംഗ്ലാവിൽ ഔത | 2005 | |
| ഫൈവ് ഫിങ്ങേഴ്സ് | 2005 | മേരിക്കുട്ടി |
| ഇദയ തിരുടൻ- തമിഴ് | 2005 | |
| മാമ്പഴക്കാലം | 2004 | നീലിമ |
| വിസ്മയത്തുമ്പത്ത് | 2004 | മായ |
| താളമേളം | 2004 | കനകവല്ലി |
| വരും വരുന്നു വന്നു | 2003 | വേലക്കാരി |
| മിഴി രണ്ടിലും | 2003 | ശാരദ |
| മേൽവിലാസം ശരിയാണ് | 2003 | സരസമ്മ പി വർഗ്ഗീസ് |
| വെള്ളിത്തിര | 2003 | പുഷ്പം |
| പമ്മൽ കെ സംബന്ധം- തമിഴ് | 2002 | |
| ചിരിക്കുടുക്ക | 2002 | സീമന്തിനി |
| കാക്കേ കാക്കേ കൂടെവിടെ | 2002 | |
| കണ്ണകി | 2002 | കനകമ്മ |
| കാശില്ലാതെയും ജീവിക്കാം | 2002 | |
| കൃഷ്ണ ഗോപാലകൃഷ്ണ | 2002 | സുജാത |
| ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ | 2002 | കന്യക |
| ഇഷ്ടം | 2001 | മറിയാമ്മ തോമസ് |
| ഡും ഡും ഡും -തമിഴ് | 2001 | |
| അമേരിക്കൻ അമ്മായി | 1999 | |
| ചന്ദാമാമ | 1999 | കൊച്ചമ്മിണി |
| ചാർളി ചാപ്ലിൻ | 1999 | |
| സ്വസ്ഥം ഗൃഹഭരണം | 1999 | സരള |
| ആലിബാബയും ആറരക്കള്ളൻമാരും | 1998 | തങ്കി |
| ഗ്രാമ പഞ്ചായത്ത് | 1998 | പങ്കജാക്ഷി |
| ജൂനിയർ മാൻഡ്രേക്ക് | 1997 | |
| കല്യാണ ഉണ്ണികൾ | 1997 | ലൂസി |
| കോട്ടപ്പുറത്തെ കൂട്ടുകുടുംബം | 1997 | ചന്ദ്രിക |
| മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ | 1997 | |
| ന്യൂസ്പേപ്പർ ബോയ് | 1997 | |
| ഉല്ലാസപ്പൂങ്കാറ്റ് | 1997 | |
| എസ്ക്യൂസ് മീ ഏതു കോളേജിലാ | 1996 | |
| കാതിൽ ഒരു കിന്നാരം | 1996 | മണിക്കുട്ടി |
| കളിവീട് | 1996 | മേരി |
| കുടുംബക്കോടതി | 1996 | ഗുണ്ടൂർ പാർവതി |
| മലയാള മാസം ചിങ്ങം ഒന്ന് | 1996 | |
| കാട്ടിലെ തടി തേവരുടെ ആന | 1995 | കനക |
| കളമശ്ശേരിയിൽ കല്യാണ യോഗം | 1995 | ചെമ്പകശ്ശേരി ശകുന്തള |
| പൈ ബ്രദഴ്സ് | 1995 | കോമളം |
| പുന്നാരം | 1995 | |
| സതി ലീലാവതി | 1995 | ലീലാവതി |
| ത്രീമെൻ ആർമി | 1995 | ഇന്ദിര ദേവി |
| സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്. | 1994 | ക്ലാര |
| കുടുംബവിശേഷം | 1994 | ഏലിക്കുട്ടി |
| പിടക്കോഴി കൂവുന്ന നൂറ്റാണ്ട് | 1994 | പൊന്നമ്മ |
| പൂച്ചയ്ക്കാരു മണി കേട്ടും | 1994 | കാർത്തിക |
| ബട്ടർഫ്ലൈസ് | 1993 | |
| ഗാന്ധർവം | 1993 | കൊട്ടാരക്കര കോമളം |
| ഇഞ്ചക്കാടൻ മത്തായി & സൺസ് | 1993 | അന്നക്കുട്ടി |
| കാബൂളിവാല | 1993 | ചന്ദ്രിക |
| കാവടിയാട്ടം | 1993 | |
| പൊന്നുച്ചാമി | 1993 | |
| ഉപ്പുകണ്ടം ബ്രദേഴ്‌സ് | 1993 | ഏലമ്മ |
| എന്നോടിഷ്ടം കൂടാമോ | 1992 | ഭാഗ്യം |
| ഇൻസ്പെക്ടർ ബൽറാം | 1991 | ദാക്ഷായണി |
| ഇന്നത്തെ പ്രോഗ്രാം | 1991 | മിനികുട്ടി |
| പൂക്കാലം വരവായി | 1991 | ട്യൂഷൻ ടീച്ചർ |
| സൌഹ്രദം | 1991 | അന്നമ്മ |
| ഡോക്ടർ പശുപതി | 1990 | യൂ ഡി സി കുമാരി |
| കൗതുകവാർത്തകൾ | 1990 | കമലൂ |
| മാലയോഗം | 1990 | സുഭദ്ര |
| ഒരുക്കം | 1990 | ആലീസ് |
| സാന്ദ്രം | 1990 | അന്ന |
| ഒരു സായാഹ്നത്തിന്റെ സ്വപ്നം | 1989 | തങ്കമണി |
| പെരുവണ്ണാപുറത്തെ വിശേഷങ്ങൾ | 1989 | മോഹിനി |
| ചിന്നവീട് -തമിഴ് | 1985 | |
| ഇത് നല്ല തമാശ | 1985 | സുന്ദരി |
| മഞ്ഞു | 1983 | രശ്മി |