ജൂനിയർ മാൻഡ്രേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂനിയർ മാൻഡ്രേക്ക്
സംവിധാനം അലി അൿബർ
നിർമ്മാണം മമ്മി സെഞ്ച്വറി
ഷമീർ തുകലിൽ
കഥ അരുൺ കുടമാളൂർ
തിരക്കഥ ബെന്നി പി. നായരമ്പലം
അഭിനേതാക്കൾ ജഗദീഷ്
ജഗതി ശ്രീകുമാർ
രാജൻ പി. ദേവ്
ജനാർദ്ദനൻ
കീർത്തി ഗോപിനാഥ്
സംഗീതം ദേവ് കൃഷ്ണ
ഗാനരചന ഒ.എൻ.വി. കുറുപ്പ്
അലി അൿബർ
ഛായാഗ്രഹണം ലാലു എ.
ചിത്രസംയോജനം ജി. മുരളി
വിതരണം കോക്കേഴ്‌സ്
അനുപമ
എവർഷൈൻ
റിലീസിങ് തീയതി 1997
രാജ്യം ഇന്ത്യ
ഭാഷ മലയാളം

അലി അൿബറുടെ സംവിധാനത്തിൽ ജഗദീഷ്, ജഗതി ശ്രീകുമാർ, രാജൻ പി. ദേവ്, ജനാർദ്ദനൻ, കീർത്തി ഗോപിനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജൂനിയർ മാൻഡ്രേക്ക്. എം & സ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മി സെഞ്ച്വറി, ഷമീർ തുകലിൽ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കോക്കേഴ്‌സ്, അനുപമ, എവർഷൈൻ എന്നിവരാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം സീനിയർ മാൻഡ്രേക്ക് എന്ന പേരിൽ 2010-ൽ പുറത്തിറങ്ങുകയുണ്ടായി. അരുൺ കുടമാളൂർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ്, അലി അൿബർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ദേവ് കൃഷ്ണ ആണ്. പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു. ഗാനങ്ങൾ വിത്സൻ ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കൊന്നമലർ – കെ.ജെ. യേശുദാസ് (ഗാനരചന – ഒ.എൻ.വി. കുറുപ്പ്, അലി അൿബർ)
  2. എല്ലാരും പോകുഞ്ചോ – കെ.എസ്. ചിത്ര (ഗാനരചന – അലി അൿബർ)
  3. സോപാനം തന്നിൽ – ബിജു നാരായണൻ (ഗാനരചന – ഒ.എൻ.വി. കുറുപ്പ്, അലി അൿബർ)
  4. കൊന്ന മലർ – കെ.എസ്. ചിത്ര (ഗാനരചന – ഒ.എൻ.വി. കുറുപ്പ്, അലി അൿബർ)

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജൂനിയർ_മാൻഡ്രേക്ക്&oldid=1695547" എന്ന താളിൽനിന്നു ശേഖരിച്ചത്