ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | വിനയൻ |
| നിർമ്മാണം | പി.കെ.ആർ. പിള്ള |
| കഥ | വിനയൻ |
| തിരക്കഥ | കലൂർ ഡെന്നീസ് |
| അഭിനേതാക്കൾ | ജയസൂര്യ ഇന്ദ്രജിത്ത് കാവ്യ മാധവൻ കാർത്തിക |
| സംഗീതം | മോഹൻ സിതാര |
| ഗാനരചന | യൂസഫലി കേച്ചേരി വിനയൻ |
| ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
| ചിത്രസംയോജനം | ജി. മുരളി |
| സ്റ്റുഡിയോ | ഷിർദ്ദി സായ് ക്രിയേഷൻസ് |
| വിതരണം | സൂര്യ സിനി ആർട്സ് ഷിർദ്ദിസായി ക്രിയേഷൻസ് ശിവശക്തി റിലീസ് |
| റിലീസിങ് തീയതി | 2002 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വിനയന്റെ സംവിധാനത്തിൽ ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവൻ, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ. ജയസൂര്യ, ഇന്ദ്രജിത്ത്, കാർത്തിക എന്നിവരുടെ ആദ്യ ചിത്രമാണിത്. ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ. പിള്ള നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സൂര്യ സിനി ആർട്സ്, ഷിർദ്ദിസായി ക്രിയേഷൻസ്, ശിവശക്തി റിലീസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ കഥ സംവിധായകനായ വിനയന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ജയസൂര്യ | ബേബി |
| ഇന്ദ്രജിത്ത് | ശ്യാം ഗോപാൽ വർമ്മ |
| സുധീഷ് | ടോമി |
| ഹരിശ്രീ അശോകൻ | കൊച്ചുകുട്ടൻ |
| കൊച്ചിൻ ഹനീഫ | പുഞ്ചിരി പുഷ്പരാജ് |
| ജഗദീഷ് | കരുണൻ |
| സായി കുമാർ | രാജശേഖരവർമ്മ |
| റിസബാവ | മുകുന്ദവർമ്മ |
| മാള അരവിന്ദൻ | മൂപ്പൻ |
| രാജൻ പി. ദേവ് | ചെല്ലപ്പ ചെട്ടിയാർ |
| ഇന്ദ്രൻസ് | മാധവൻ |
| ശിവജി | ഡി.വൈ.എസ്.പി. |
| കാവ്യ മാധവൻ | ഗോപിക |
| കാർത്തിക | ആനി |
| ബിന്ദു പണിക്കർ | ത്രേസ്യാമ്മ |
| കൽപ്പന | കന്യക |
സംഗീതം [തിരുത്തുക]
യൂസഫലി കേച്ചേരി, വിനയൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സൂര്യ സിനി ഓഡിയോസ്, ബ്ലൂമൂൺ ഓഡിയോസ്, റാഫാ ഇന്റർനാഷണൽ എന്നിവരാണ്.
- ഗാനങ്ങൾ
- സ്വപ്നങ്ങൾ – എം.ജി. ശ്രീകുമാർ
- അധരം മധുരം – സുദീപ് കുമാർ
- എനിക്കും ഒരു നാവുണ്ടെങ്കിൽ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- നീല നിലാവേ – കെ.ജെ. യേശുദാസ്
- മാനിന്റെ മിഴിയുള്ള – എം.ജി. ശ്രീകുമാർ
- മുല്ലയ്ക്ക് കല്യാണപ്രായമായെന്ന് – എം.ജി. ശ്രീകുമാർ , സുജാത മോഹൻ, സുദീപ് കുമാർ
- നീല നിലാവേ – സുജാത മോഹൻ
- എനിക്കും ഒരു നാവുണ്ടെങ്കിൽ – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
| ചിത്രസംയോജനം | ജി. മുരളി |
| കല | ബാവ |
| ചമയം | പട്ടണം ഷാ |
| വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ |
| നൃത്തം | കല, ജോൺ ബാബു |
| സംഘട്ടനം | കനൽ കണ്ണൻ |
| പരസ്യകല | ആർട്ടോൺ ബാബു |
| എഫക്റ്റ്സ് | മുരുകേഷ് |
| നിർമ്മാണ നിയന്ത്രണം | രാജൻ ഫിലിപ്പ് |
| ലെയ്‌സൻ | മാത്യു ജെ. നേര്യംപറമ്പിൽ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ
- ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ – മലയാളസംഗീതം.ഇൻഫോ
