ഉല്ലാസപ്പൂങ്കാറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഉല്ലാസപ്പൂങ്കാറ്റ് | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | വിനയൻ |
| നിർമ്മാണം | ജോളി സേവ്യർ |
| രചന | ജെ. പള്ളാശ്ശേരി |
| അഭിനേതാക്കൾ | ദിലീപ് തിലകൻ ജഗതി ശ്രീകുമാർ മോഹിനി |
| സംഗീതം | ബേണി ഇഗ്നേഷ്യസ് |
| ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
| ഛായാഗ്രഹണം | ദിനേശ് ബാബു |
| ചിത്രസംയോജനം | ജി. മുരളി |
| സ്റ്റുഡിയോ | ഭാഗ്യാ പ്രൊഡക്ഷൻസ് |
| വിതരണം | എ വിക്ടറി മൂവീസ് |
| റിലീസിങ് തീയതി | 1997 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വിനയന്റെ സംവിധാനത്തിൽ ദിലീപ്, തിലകൻ, ജഗതി ശ്രീകുമാർ, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉല്ലാസപ്പൂങ്കാറ്റ്. ഭാഗ്യാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോളി സേവ്യർ നിർമ്മാണം ചെയ്ത ഈ ചിത്രം എ വിക്ടറി മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- ദിലീപ് – ഉണ്ണി
- തിലകൻ – ജോൺ ഫെർണ്ണാണ്ടസ്സ്
- ജഗതി ശ്രീകുമാർ – വാസു
- കലാഭവൻ മണി – മുസ്തഫ
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- മണിയൻപിള്ള രാജു – കുര്യച്ചൻ
- മേഘനാഥൻ – കാളിയപ്പൻ
- മോഹിനി
- കൽപ്പന – മേരിക്കുട്ടി
- എൻ. ശബ്നം – കാമാക്ഷി
സംഗീതം [തിരുത്തുക]
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ ബ്ലൂമൂൺ വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പാതിരാത്തെന്നലായ് – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- അമ്മയിന്നാദ്യത്തെ പ്രണവ – സംഗീത
- കണ്ണുനീർ പാടത്തെ – ബിജു നാരായണൻ
- പാതിരാത്തെന്നലേ – കെ.ജെ. യേശുദാസ്
- പാതിരാ തെന്നലേ – കെ.എസ്. ചിത്ര
- പൂക്കാരിപ്പെണ്ണിനൊരു – എം.ജി. ശ്രീകുമാർ
- പൂക്കാരിപ്പെണ്ണിനൊരു – എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
- കിന്നാരകാക്കാത്തിക്കിളിയേ – കെ.എസ്. ചിത്ര
- നീല നാലുകെട്ടിന്നുള്ളിൽ – ബിജു നാരായണൻ
അണിയറ പ്രവർത്തകർ [തിരുത്തുക]
- ഛായാഗ്രഹണം: ദിനേശ് ബാബു
- ചിത്രസംയോജനം: ജി. മുരളി
- കല: പ്രേമചന്ദ്രൻ
- ചമയം: സുദേവൻ
- നൃത്തം: സുജാത, ബാബു
- സംഘട്ടനം: കിംഗ് പഴനിരാജ്
- പരസ്യകല: ക്ലിക്ക്
- ലാബ്: ജെമിനി കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: ചന്ദ്രൻ മൊണാലിസ
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: എബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: എം. രഞ്ജിത്ത്
- അസോസിയേറ്റ് ഡയറക്ടർ: എസ്.പി. മഹേഷ്, സെന്നൻ പള്ളാശ്ശേരി
- വാതിൽപുറചിത്രീകരണം: ശ്രീമൂവീസ്
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബോബൻ തോമസ്
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഉല്ലാസപ്പൂങ്കാറ്റ്
- ഉല്ലാസപ്പൂങ്കാറ്റ് – മലയാളസംഗീതം.ഇൻഫോ
