കൊച്ചിരാജാവ് (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊച്ചിരാജാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കൊച്ചിരാജാവ് | |
|---|---|
| സംവിധാനം | ജോണി ആൻറണി |
| നിർമ്മാണം | അമിത് ആർ. മോഹൻ |
| കഥ | ഉദയകൃഷ്ണ, സിബി കെ. തോമസ് |
| അഭിനേതാക്കൾ | ദിലീപ് മുരളി ഹരിശ്രീ അശോകൻ കാവ്യ മാധവൻ രംഭ |
| സംഗീതം | വിദ്യാസാഗർ |
| ഛായാഗ്രഹണം | സാലു ജോർജ്ജ് |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| വിതരണം | കല്യാൺ റിലീസ് |
| റിലീസിങ് തീയതി | 14 ഏപ്രിൽ 2005 |
| രാജ്യം | |
| ഭാഷ | മലയാളം |
ജോണി ആൻറണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ഹരിശ്രീ അശോകൻ, കാവ്യ മാധവൻ, രംഭ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 14 ഏപ്രിൽ 2005 -ൽ പ്രദർശനത്തിനെത്തിയ ഹാസ്യത്തിനൊപ്പം സംഘട്ടനത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു മലയാളചലച്ചിത്രമാണ് കൊച്ചിരാജാവ്. അമിത് പ്രൊഡക്ഷൻസ്-ന്റെ ബാനറിൽ അമിത് ആർ. മോഹൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കല്യാൺ റിലീസ് ആണ്.
ഉള്ളടക്കം |
[തിരുത്തുക] രചന
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ആണ്.
[തിരുത്തുക] അഭിനേതാക്കൾ
- ദിലീപ്...ഉണ്ണി/സൂര്യനാരായണ വർമ്മ
- ഹരിശ്രീ അശോകൻ...കോമളൻ
- മുരളി...ചന്ദ്രശേഖരമേനോൻ
- റിയാസ് ഖാൻ...ശിവ
- വിജയരാഘവൻ...കരിമ്പാറയ്ക്കൽ പ്രഭാകരൻ
- ജഗതി ശ്രീകുമാർ...ശ്രീമൂലം തിരുന്നാൾ ഈശ്വരവർമ്മ വലിയകോയി തമ്പുരാൻ
- ഡെൽഹി ഗണേഷ്...മധവൻ
- ഇന്ദ്രൻസ്...കാന്റീൻ നടത്തിപ്പുകാരൻ
- സാദിഖ്...സുധാകരൻ
- വിജയൻ...പാർത്ഥസാരഥി
- സന്തോഷ്...ദിവാകരൻ
- മോഹൻ ജോസ്...സിങ്കം
- മച്ചാൻ വർഗീസ്...കളരിക്കാരൻ
- ടി.പി. മാധവൻ...പ്രിൻസിപ്പാൾ
- കുഞ്ചൻ...ജേണലിസ്റ്റ്
- കാവ്യ മാധവൻ...അശ്വതി
- രംഭ...മീനാക്ഷി
- കലാരഞ്ജിനി...ലക്ഷ്മി
- പൊന്നമ്മ ബാബു...കുഞ്ഞമ്മ
[തിരുത്തുക] സംഗീതം
ഗിരീഷ് പുത്തഞ്ചേരി, ആർ.കെ. ദാമോദരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.
[തിരുത്തുക] ഗാനങ്ങൾ
- മൂന്ന് ചക്രവണ്ടിയിത് : എം.ജി. ശ്രീകുമാർ
- വിരൽ തൊട്ട് വിളിച്ചാൽ : സുജാത മോഹൻ
- മുന്തിരിപ്പാടം പൂത്ത് നിൽക്കണ് :ഉദിത് നാരായൺ, സുജാത മോഹൻ
- സൂര്യൻ നീയാണ്ടാ : കെ.ജെ. യേശുദാസ്, കല്യാണി മേനോൻ
- തങ്കക്കുട്ടാ സിങ്ക കുട്ടാ : സുജാത മോഹൻ, അനൂപ് ശങ്കർ (ഗാനരചന : ആർ.കെ. ദാമോദരൻ)
- കിനാവിൻ കിളികളേ : കാർത്തിക്, മഞ്ജരി
- മുറ്റത്തെ മുല്ലപ്പെണ്ണിന് : രാധിക തിലക്
[തിരുത്തുക] അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം : സാലു ജോർജ്ജ്.
- ചിത്രസംയോജനം : രഞ്ജൻ എബ്രഹാം.
- കല : സാലു കെ. ജോർജ്ജ്.
- ചമയം : സലീം കടയ്ക്കൽ, ശങ്കർ.
- നൃത്തം : പ്രസന്നൻ.
- സംഘട്ടനം : മാഫിയ ശശി.
- പരസ്യകല : സാബു കൊളോണിയ.
- എഫക്റ്റ്സ് : മുരുകേഷ്.
- വാർത്താപ്രചരണം : വാഴൂർ ജോസ്.
- നിർമ്മാണ നിയന്ത്രണം : എ.ആർ. കണ്ണൻ.
- നിർമ്മാണ നിർവ്വഹണം : മനോജ്.
- ലെയ്സൻ : മാത്യു ജെ. നേര്യംപറമ്പിൽ.
- എക്സിക്യുട്ടീവ് പ്രൊഡ്യൂസർ : രാജീവ് ജയരാമൻ.
- ഗ്രാഫിക്സ് : കമല കണ്ണൻ.