വിദ്യാസാഗർ
| വിദ്യാസാഗർ | |
|---|---|
| സ്വദേശം | ഇന്ത്യ |
| തൊഴിലുകൾ | ചലച്ചിത്ര സംഗീത സംവിധായകൻ, സംഗീത സംവിധായകൻ |
| സജീവമായ കാലയളവ് | 1984 - |
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതസംവിധായകനാണ് വിദ്യാസാഗർ. അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. 2005-ൽ മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു വിദ്യാസാഗർ ജനിച്ചത്. പിതാവ് യു. രാമചന്ദറിന് എട്ടു സംഗീതോപകരണങ്ങൾ വായിക്കാനറിയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹനായ വരാഹ നരസിംഹ മൂർത്തി വിജയനഗരം ബോബിനി രാജവംശത്തിലെ കൊട്ടാരം വിദ്വാനായിരുന്നു.
ആദ്യകാലം [തിരുത്തുക]
നാലു വയസ്സു മുതൽ വിദ്യാസാഗർ അച്ഛനിൽ നിന്നും സംഗീതം അഭ്യസിച്ചു തുടങ്ങി. 8 വയസ്സുള്ളപ്പോൾ ധൻരാജ് മാസ്റ്ററുടെ കീഴിൽ നാലു വർഷത്തോളം ഗിത്താറും പിന്നീട് പിയാനോയും അഭ്യസിച്ചു. ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസികിൽ നിന്നും പാശ്ചാത്യ സംഗീതം അഭ്യസിച്ചു. പതിനൊന്ന് വയസ്സുള്ളപ്പോൾ തന്നെ പന്ത്രണ്ടോളം സംഗീതോപകരണങ്ങളിൽ വിദഗ്ദ്ധനായി[അവലംബം ആവശ്യമാണ്].
ചലച്ചിത്രസംഗീതരംഗത്തേക്ക് [തിരുത്തുക]
അക്കാലത്ത് ചെന്നെയിലായിരുന്നു മിക്ക സിനിമകളുടെയും പാട്ടുകൾ റെക്കോർഡ് ചെയ്തിരുന്നത്. വിദ്യാസാഗറിന് ചെന്നെയിൽ ശബ്ദലേഖനം ചെയ്ത വിവിധ ഭാഷകളിലെ സിനിമകളിലെ പല സംഗീത സംവിധായകരുടെയും സഹായിയായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. 1989-ൽ രാജശേഖരൻ (റോബർട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ എൻ അൻപേ എന്ന ഗാനത്തിലൂടെ സ്വതന്ത്ര സംവിധായകനായി. പക്ഷേ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 1993-96 കാലഘട്ടത്തിൽ തെലുങ്ക് സിനിമയിൽ ചേക്കേറിയ വിദ്യാസാഗർ അവിടത്തെ മുൻനിര സംഗീതസംവിധായകനായി മാറി.
1994-95 ൽ തമിഴ് സംവിധായകനും നടനുമായ അർജ്ജുൻ അദ്ദേഹത്തെ വീണ്ടും തമിഴിൽ കൊണ്ടുവന്നു. അർജ്ജുന് വേണ്ടി കർണ്ണ, സുഭാഷ് എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്നു. നല്ല മെലഡി ഗാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് സംഗീത സംവിധായകൻ ശ്രദ്ധിക്കപ്പെട്ടില്ല.
മലയാള ചലച്ചിത്ര അഭിനേതാവായ മമ്മൂട്ടിയുമായുള്ള പരിചയം 1996-ൽ വിദ്യാസാഗറിനെ മലയാള സിനിമയിലെത്തിച്ചു. ‘മലയാള ചിത്രത്തിൽ സംഗീതം ചെയ്യാൻ താല്പര്യമുണ്ടൊ‘ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ‘താങ്കൾ നായകനാണെങ്കിൽ ചെയ്യാം‘ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മമ്മൂട്ടി-കമൽ ടീമിന്റെ അഴകിയ രാവണൻ എന്ന വിദ്യാസാഗറിന്റെ ആദ്യ മലയാളചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ ജനപ്രിയമായി. മനോഹരമായ ഒരു മെലഡി ഗാനമെങ്കിലും ഇല്ലാതെ ഒരു ചിത്രവും മലയാളത്തിൽ അദ്ദേഹം ചെയ്തിട്ടില്ല. അഴകിയ രാവണൻ, പ്രണയവർണ്ണങ്ങൾ, നിറം, സമ്മർ ഇൻ ബെതലഹെം[1], കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റി.
സ്വരാഭിഷേകം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനത്തിനുള്ള 2005-ലെ ദേശീയ പുരസ്കാരം ലഭിച്ചു. ആ വർഷം തന്നെ പുറത്തിറങ്ങിയ രജനികാന്തിന്റെ ചന്ദ്രമുഖി എന്ന സിനിമയിലൂടെ വിദ്യാസാഗർ തമിഴിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
വിദ്യാസാഗർ മലയാളത്തിൽ ഇതുവരെ സംഗീതം പകർന്ന ചിത്രങ്ങൾ [തിരുത്തുക]
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ <references/> റ്റാഗ് കണ്ടെത്താനായില്ല.