ഗിരീഷ് പുത്തഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിരീഷ് പുത്തഞ്ചേരി
Gireesh Puthenchery.jpg
തൊഴിൽ ഗാനരചയിതാവ്, തിരക്കഥാകൃത്ത്
സജീവം 1989 – 2010
ജീവിത പങ്കാളി(കൾ) ബീന
കുട്ടികൾ ജിതിൻ കൃഷ്ണൻ, ദിനനാഥ്

മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും, കവിയും, തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി(1961-2010 ഫെബ്രുവരി 10[1][2]).

ജീവിതരേഖ[തിരുത്തുക]

പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 ൽ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം. പുത്തഞ്ചേരി സർക്കാർ എൽ.പി.സ്കൂൾ, മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻ‍ഡറി സ്കൂൾ, ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം. പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങൾ എഴുതികൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള ചുവടുവെപ്പ്. കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. "ചക്രവാളത്തിനപ്പുറം" എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് വരുന്നത്[2]. 300-ൽ അധികം ചിത്രങ്ങൾക്ക് ഗാനരചന നിർ‌വഹിച്ചു. ഏറ്റവും മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള കേരള സർക്കാറിന്റെ 1995 ലേയും 1997 ലേയും 1999 ലേയും പുരസ്കാരങ്ങൽ ലഭിച്ചു. "മേലേപറമ്പിൽ ആൺ‌വീട്" എന്ന ചിത്രത്തിന്‌ കഥയും, "വടക്കുനാഥൻ","പല്ലാവൂർ ദേവനാരായണൻ", "കിന്നരിപ്പുഴയോരം" എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു. അവസാനകാലത്ത് സ്വന്തം തിരക്കഥയിൽ ഒരു ചിത്രം സം‌വിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ്[3].

ശ്രദ്ധേയമായ ചില ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

  • സൂര്യകിരീടം വീണുടഞ്ഞു (ദേവാസുരം)
  • പിന്നെയും പിന്നെയും ആരോ (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് - 1997)
  • ആരോ വിരൽ മീട്ടി... (പ്രണയവർണ്ണങ്ങൾ - 1998)
  • കണ്ണുംനട്ട് കാത്തിരുന്നിട്ടും...(കഥാവശേഷൻ (2004)
  • ആകാശദീപങ്ങൾ സാക്ഷി.. (രാവണപ്രഭു - 2001)
  • ഇന്നലെ എന്റെ നെഞ്ചിലെ.. (ബാലേട്ടൻ - 2003)
  • കനകമുന്തിരികൾ.. (പുനരധിവാസം - 1999‌)[4]
  • നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ... (അഗ്നിദേവൻ - 1995)
  • ഒരു രാത്രികൂടി വിടവാങ്ങവേ..(സമ്മർ ഇൻ ബെത്‌ലഹേം)[5]
  • അമ്മ മഴക്കാറിന്... (മാടമ്പി 2008‌)
  • രാത്തിങ്കൾ പൂത്താലിചാർത്തി... (ഈ പുഴയും കടന്ന് - 1996)
  • ഏതോ വേനൽ കിനാവിൻ..
  • കൈക്കുടന്ന നിറയെ...(മായാമയൂരം)
  • മേലെ മേലേ മാനം..
  • നിലാവേ മായുമോ... (മിന്നാരം)
  • പുലർവെയിലും പകൽമുകിലും... (അങ്ങനെ ഒരവധിക്കാലത്ത് 1999)
  • നീയുറങ്ങിയോ നിലാവേ... (ഹിറ്റ്ലർ - 1996)
  • കളഭം തരാം... (വടക്കുംനാഥൻ - 2006)
  • ഹരിമുരളീരവം... (ആറാം തമ്പുരാൻ - 1997)

കവിതാസമാഹാരങ്ങൾ[തിരുത്തുക]

  • ഷഡ്ജം
  • തനിച്ചല്ല[6]
  • എന്റെ പ്രിയപ്പെട്ട പാട്ടുകൾ [7]

പുരസ്കാരങ്ങൾ[തിരുത്തുക]

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം:

ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം

  • ഫിലിം ക്രിട്ടിക്സ് അവാർഡ്
  • ഫിലിം ആർട്ട്സ് ക്ലബ്ബ് കൊച്ചിൻ അവാർഡ്
  • ഏഷ്യാനെറ്റ്‌-ഗോദജ് അവാർഡ്

മരണം[തിരുത്തുക]

2010 ഫെബ്രുവരി 10-ന്‌ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു[1][8].

അവലംബം[തിരുത്തുക]

  1. 1.0 1.1 "Popular film lyricist Girish Puthenchery dead". Press Trust of India. ശേഖരിച്ചത് 10 February 2010. 
  2. 2.0 2.1 മാതൃഭൂമി: ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു, ഫെബ്രുവരി 11, 2010
  3. വെബ് ദുനിയ മലയാളം
  4. "പാട്ടോർമ്മ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. ശേഖരിച്ചത് 2013 മാർച്ച് 24. 
  5. "പാട്ടോർമ്മ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 706. 2011 സെപ്റ്റംബർ 05. ശേഖരിച്ചത് 2013 മാർച്ച് 24. 
  6. ദാറ്റ്സ് മലയാളം
  7. "ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു". Manoramaonline. ശേഖരിച്ചത് 11 February 2010. 
  8. "ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു". Mathrubhumi. ശേഖരിച്ചത് 10 February 2010. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗിരീഷ്_പുത്തഞ്ചേരി&oldid=1765148" എന്ന താളിൽനിന്നു ശേഖരിച്ചത്