മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുരളി (ചലച്ചിത്രനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുരളി
തൊഴിൽ നടൻ
സജീവം 1986 - 2009
മാതാപിതാക്കൾ പി. കൃഷ്ണപിള്ള,
കെ. ദേവകി അമ്മ.
പുരസ്കാരങ്ങൾ

മികച്ച നടനുള്ള സംസ്ഥാന അവാർഡ് മൂന്ന് തവണ


മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് മൂന്നു തവണ

മലയാള സിനിമാ, നാടക, ടെലിവിഷൻ സീരിയൽ രംഗങ്ങളിലെ ഒരു അഭിനേതാവായിരുന്നു മുരളി (മേയ് 25 1954 - ഓഗസ്റ്റ് 6 2009). മരിക്കുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു മുരളി.

ഉള്ളടക്കം

ജീവിതരേഖ [തിരുത്തുക]

കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ[1] കാർഷികകുടുംബത്തിൽ വെളിയം കുടവട്ടൂർ പൊയ്കയിൽ വീട്ടിൽ കെ. ദേവകിയമ്മയുടെയും പി.കൃഷ്ണപിള്ളയുടെയും മകനായി 1954 മേയ് 25- ന് അത്തം നക്ഷത്രത്തിൽ മുരളി ജനിച്ചു. കുടവട്ടൂർ എൽ.പി. സ്‌കൂൾ, തൃക്കണ്ണമംഗലം; എസ്‌.കെ.വി.എച്ച്‌.എസ്‌. തിരുവനന്തപുരം ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ആരോഗ്യവകുപ്പിൽ എൽ.ഡി. ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട്‌ യൂണിവേഴ്‌സിറ്റിയിൽ യു.ഡി. ക്ലർക്കായും നിയമനം ലഭിച്ചു. അതിനു ശേഷം മുരളി നാടക വേദിയിൽ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു. ജീവിതത്തിന്റെ അവസാന പത്തുവർഷകാലം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി, 2009 ഓഗസ്റ്റ് 6- ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു[2].

വിദ്യാഭ്യാസം [തിരുത്തുക]

കുടവട്ടൂർ എൽ.പി. സ്കൂളിൽ ആണ് മുരളിയുടെ വിദ്യാഭ്യാസം തുടങ്ങിയത്. തൃക്കണ്ണമംഗലം എസ്.കെ.വി.എച്ച്.എസ്. ആണ് മുരളി പഠിച്ച മറ്റൊരു സ്കൂൾ. പ്രീഡിഗ്രിക്കു തിരുവനന്തപുരത്തും ഡിഗ്രിക്ക് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലാണ് മുരളി പഠിച്ചത്. കോളജിൽവച്ച് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്നു. പിന്നീട് തിരുവനന്തപുരം ലാ അക്കാദമിയിൽ എൽ.എൽ.ബി. പാസായി. ആരോഗ്യവകുപ്പിൽ എൽ.ഡി. ക്ളാർക്കായും പിന്നീട് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റായും നിയമനം ലഭിച്ചതോടെ മുരളി നാടകാഭിനയത്തിനു സമയം കണ്ടെത്തി.

അഭിനയ രംഗത്തേക്ക് [തിരുത്തുക]

കുടവട്ടൂർ എൽ.പി. സ്കൂളിൽ പഠിക്കുന്ന സമയത്ത് അദ്ധ്യാപകൻ സ്കൂളിൽ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്റ്റേജിലെത്തുന്നത്. തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്.

രാഷ്ട്രീയത്തിൽ [തിരുത്തുക]

ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി, 1999-ലെ ലോൿസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ചലച്ചിത്രലോകത്തിൽ [തിരുത്തുക]

ഗോപി മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു[3]. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തുടർന്ന് മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം. തമിഴ് ചിത്രമായ ആദവൻ ആണ് അവസാന ചിത്രം.

പുരസ്കാരങ്ങൾ [തിരുത്തുക]

  • മികച്ച നടനുള്ള ദേശീയ അവാർഡ് (2002)
  • മികച്ച നടനുള്ള സംസ്ഥാന അവാർഡ് നാലു തവണ--ആധാരം(1992), കാണാക്കിനാവ് (1996)[4], താലോലം(1998), നെയ്ത്തുകാരൻ‍(2002).
  • മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് -അമരം(1990),വീരാളിപ്പട്ട്,പ്രണയകാലം (2008)

കൃതികൾ [തിരുത്തുക]

  • മുരളി മുതൽ മുരളി വരെ
  • മൃഗശാല കഥ
  • അഭിനയത്തിന്റെ രസതന്ത്രം

അവലംബം [തിരുത്തുക]

  1. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 705. 2011 ആഗസ്ത് 29. ശേഖരിച്ചത് 2013 മാർച്ച് 23. 
  2. "നടൻ മുരളി അന്തരിച്ചു" (in മലയാളം). മാതൃഭൂമി. ശേഖരിച്ചത് 2009-08-06. 
  3. http://www.malayalanatu.com/index.php/-/885-2011-09-06-05-44-06 മലയാളനാടു - മുരളിയുടെ സിനിമാ അരങ്ങേറ്റം
  4. http://www.imdb.com/title/tt0355636/awards


"http://ml.wikipedia.org/w/index.php?title=മുരളി&oldid=1685663" എന്ന താളിൽനിന്നു ശേഖരിച്ചത്