കുഞ്ഞിക്കൂനൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുഞ്ഞിക്കൂനൻ | |
|---|---|
വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | ശശി ശങ്കർ |
| നിർമ്മാണം | കെ.എ. ജലീൽ |
| രചന | ബെന്നി പി. നായരമ്പലം |
| അഭിനേതാക്കൾ | ദിലീപ് നെടുമുടി വേണു കൊച്ചിൻ ഹനീഫ സായി കുമാർ നവ്യ നായർ മന്യ |
| സംഗീതം | മോഹൻ സിതാര |
| ഗാനരചന | യൂസഫലി കേച്ചേരി |
| ഛായാഗ്രഹണം | പി. സുകുമാർ സാലു ജോർജ്ജ് |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സ്റ്റുഡിയോ | സുപ്രീം ഫിലിംസ് |
| വിതരണം | ഗ്യാലക്സി ഫിലിംസ് ലാൽ റിലീസ് |
| റിലീസിങ് തീയതി | 2002 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ശശി ശങ്കറിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, സായി കുമാർ, നവ്യ നായർ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുഞ്ഞിക്കൂനൻ. ദിലീപ് ഇതിൽ കൂനനായ കുഞ്ഞൻ എന്ന കഥാപാത്രമായും പ്രസാദ് എന്ന മറ്റൊരു കഥാപാത്രമായും ഇരട്ടവേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സുപ്രീം ഫിലിംസിന്റെ ബാനറിൽ കെ.എ. ജലീൽ നിർമ്മിച്ച ഈ ചിത്രം ഗ്യാലക്സി ഫിലിംസ്, ലാൽ റിലീസ് എനിവർ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ദിലീപ് | കുഞ്ഞൻ/പ്രസാദ്‍ |
| നെടുമുടി വേണു | |
| കൊച്ചിൻ ഹനീഫ | തോമ |
| സലീം കുമാർ | ചന്ദ്രൻ |
| സായി കുമാർ | ഗരുഡൻ വാസു |
| സ്ഫടികം ജോർജ്ജ് | |
| ഗിന്നസ് പക്രു | സുഹാസിനി |
| മച്ചാൻ വർഗീസ് | ദിവാകരൻ |
| നവ്യ നായർ | ചെമ്പകം |
| മന്യ | ലക്ഷ്മി |
| ബിന്ദു പണിക്കർ | |
| റീന | |
| പൊന്നമ്മ ബാബു | |
| നിത്യ ദാസ് |
സംഗീതം [തിരുത്തുക]
യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.
- ഗാനങ്ങൾ
- കുഞ്ഞന്റെ പെണ്ണിന് – വിധു പ്രതാപ്
- കടഞ്ഞ ചന്ദനമോ – കെ.ജെ. യേശുദാസ്
- അഴകേ – മാധവൻ
- കണ്ണേ ഉണരുനീ കണികാണാൻ – കെ.ജെ. യേശുദാസ്
- കുഞ്ഞന്റെ പെണ്ണിന് – ജ്യോത്സ്ന, ഹൃദ്യ സുരേഷ്
- കണ്ണേ ഉണരുനീ കണികാണാൻ – സുജാത മോഹൻ
- ഓമന മലരേ – രാധിക തിലക്
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | പി. സുകുമാർ, സാലു ജോർജ്ജ് |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| കല | സാലു കെ. ജോർജ്ജ് |
| ചമയം | പട്ടണം റഷീദ് |
| വസ്ത്രാലങ്കാരം | ഊട്ടി ബാബു |
| നൃത്തം | കല, പ്രസന്ന |
| സംഘട്ടനം | ത്യാഗരാജൻ |
| പരസ്യകല | സാബു കൊളോണിയ |
| നിശ്ചല ഛായാഗ്രഹണം | സുനിൽ ഗുരുവായൂർ |
| എഫക്റ്റ്സ് | മുരുകേഷ് |
| നിർമ്മാണ നിയന്ത്രണം | രാജൻ കുന്ദംകുളം |
| നിർമ്മാണ നിർവ്വഹണം | ജെയ്സൻ ഇളംകുളം |
| ലെയ്‌സൻ | അഗസ്റ്റിൻ |
| അസോസിയേറ്റ് കാമറാമാൻ | ജയൻ, സുധി |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കുഞ്ഞിക്കൂനൻ
- കുഞ്ഞിക്കൂനൻ – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/4795/kunjikoonan.html