സ്പാനിഷ് മസാല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്പാനിഷ് മസാല | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | ലാൽ ജോസ് |
| നിർമ്മാണം | നൗഷാദ് |
| രചന | ബെന്നി പി. നായരമ്പലം |
| അഭിനേതാക്കൾ |
|
| സംഗീതം | വിദ്യാസാഗർ |
| ഗാനരചന | ആർ. വേണുഗോപാൽ |
| ഛായാഗ്രഹണം | എൽ. ലോകനാഥൻ |
| ചിത്രസംയോജനം | കെവിൻ തോമസ് |
| സ്റ്റുഡിയോ | ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസ് |
| വിതരണം | പ്ലാസ റിലീസ് |
| റിലീസിങ് തീയതി | 2012 ജനുവരി 20 |
| സമയദൈർഘ്യം | 153 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ഡാനിയേല സാക്കേൾ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ജനുവരി 20-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പാനിഷ് മസാല. ബെന്നി പി. നായരമ്പലമാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഷാദ് നിർമ്മിച്ച ഈ ചിത്രം പ്ലാസ റിലീസ് വിതരണം ചെയ്തിരിക്കുന്നു.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- ദിലീപ് – ചാർളി
- കുഞ്ചാക്കോ ബോബൻ – രാഹുൽ
- ഡാനിയേല സാക്കേൾ – കമീല
- ബിജു മേനോൻ – മേനോൻ
- നെൽസൺ – പപ്പൻ
- വിനയ പ്രസാദ് – രാഹുലിന്റെ അമ്മ
- കലാരഞ്ജിനി – ചാർളിയുടെ അമ്മ
- നിവിൻ പോളി – ജോർജ്ജ് (അതിഥിവേഷം)
- അർച്ചന കവി – ലില്ലിക്കുട്ടി (അതിഥിവേഷം)
നിർമ്മാണം [തിരുത്തുക]
ചിത്രീകരണം [തിരുത്തുക]
സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലാണ് സ്പാനിഷ് മസാലയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ചിത്രത്തിലെ ഒരു ഗാനം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ വച്ച് ദൃശ്യവത്കരിച്ചു. കൊച്ചിയിലും ആലപ്പുഴയിലുമായിട്ടാണ് ചിത്രത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചത്. [1]
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ആർ. വേണുഗോപാൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
| # | ഗാനം | പാടിയവർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "ആരെഴുതിയാവോ" | കാർത്തിക്, ശ്രേയ ഘോഷാൽ | 4:53 | |
| 2. | "ഹയ്യോ" | യാസിൻ നസീർ, ഫ്രാങ്കോ | 5:23 | |
| 3. | "ഇരുളിൽ ഒരു കൈത്തിരി" | കാർത്തിക്, വിദ്യാസാഗർ | 4:17 | |
| 4. | "അക്കരെ നിന്നൊരു" | വിനീത് ശ്രീനിവാസൻ, സുജാത മോഹൻ | 4:37 | |
| 5. | "ഓമനത്തിങ്കൾ" | നിഖിത | 1:48 | |
| 6. | "ഇരുളിൽ ഒരു" | ഉദിത് നാരായൺ, വിദ്യാസാഗർ | 4:18 |
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Official website
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സ്പാനിഷ് മസാല
- സ്പാനിഷ് മസാല – മലയാളസംഗീതം.ഇൻഫോ