നമുക്ക് പാർക്കാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നമുക്ക് പാർക്കാൻ | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | അജി ജോൺ |
| നിർമ്മാണം | ജോയ് തോമസ് ശക്തികുളങ്ങര |
| രചന | ജയൻ-സുനോജ് |
| അഭിനേതാക്കൾ | |
| സംഗീതം | രതീഷ് വേഗ |
| ഗാനരചന | അനൂപ് മേനോൻ |
| ഛായാഗ്രഹണം | എസ്.ബി. പ്രിജിത്ത് |
| ചിത്രസംയോജനം | സംജിത്ത് മുഹമ്മദ് |
| സ്റ്റുഡിയോ | ജിതിൻ ആർട്സ് |
| വിതരണം | ജിതിൻ ആർട്സ് റിലീസ് |
| റിലീസിങ് തീയതി | 2012 ജൂൺ 29 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
അജി ജോൺ സംവിധാനം ചെയ്ത് 2012 ജൂൺ 29-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നമുക്ക് പാർക്കാൻ. അനൂപ് മേനോൻ, മേഘന രാജ് എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. ജിതിൻ ആർട്സിന്റെ ബാനറിൽ ജോയ് തോമസ് ശക്തികുളങ്ങരയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയൻ, സുനോജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഡോക്ടർ രാജീവിന്റെയും (അനൂപ് മേനോൻ) പ്രൈമറി സ്കൂൾ ടീച്ചറായ ഭാര്യ രേണുകയുടെയും (മേഘന രാജ്) വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള യാത്രയും ബന്ധപ്പെട്ട സംഭവങ്ങളുമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.
അഭിനേതാക്കൾ [തിരുത്തുക]
- അനൂപ് മേനോൻ – രാജീവ്
- മേഘന രാജ് – രേണുക
ഗാനങ്ങൾ [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് അനൂപ് മേനോൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രതീഷ് വേഗ.
| # | ഗാനം | ഗായകർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "കണ്മണീ നിന്നെ ഞാൻ" | വിജയ് യേശുദാസ് | ||
| 2. | "കണ്ണാടിക്കള്ളങ്ങൾ" | വിജയ് യേശുദാസ് | ||
| 3. | "വനമുല്ലയിൽ" | സുജാത മോഹൻ | ||
| 4. | "വനമുല്ലയിൽ" | പ്രദീപ് ചന്ദ്രകുമാർ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Official website
- നമുക്ക് പാർക്കാൻ – മലയാളസംഗീതം.ഇൻഫോ