ചക്രവാകം
| ചക്രവാകം Ruddy Shelduck | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Aves |
| നിര: | Anseriformes |
| കുടുംബം: | Anatidae |
| ജനുസ്സ്: | Tadorna |
| വർഗ്ഗം: | T. ferruginea |
| ശാസ്ത്രീയ നാമം | |
| Tadorna ferruginea (Pallas, 1764) |
|
| Synonyms | |
|
Casarca ferruginea |
|
ഹംസജനുസ്സിൽ(Genus:Anas) പെട്ട ഒരു പക്ഷിയാണ് ചക്രവാകം അല്ലെങ്കിൽ തങ്കത്താറാവ് (ബ്രാഹ്മിണി താറാവ്) (Brahmini Duck). ശാസ്ത്രനാമം : Anas Casarca. എപ്പോഴും ഇണയായി കാണപ്പെടുന്നു ഈ പക്ഷികൾ. ഗാഢപ്രണയത്തിന്റെ പ്രതീകമായി ചക്രവാകപ്പക്ഷികളെ കണക്കാക്കുന്നു.[1] വിരഹവ്യഥയെ കാണിക്കാൻ ഇന്ത്യൻ കവികൾ ഉപയോഗിക്കുന്ന ഒരു കാവ്യസങ്കേതമാണ് താമരയിതളാൽ മറഞ്ഞ ചക്രവാകത്തെ അന്വേഷിച്ച് വ്യാകുലപ്പെടുന്ന ചക്രവാകി എന്നത്. ബ്രാഹ്മണി താറാവ് എന്നുമറിയപ്പെടുന്ന ഇവ തെക്കേ ഏഷ്യ, മധ്യേഷ്യ, തെക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[2]. ഇവ മുട്ടയിടുന്നത് ഹിമാലയത്തിലോ മധ്യേഷ്യയിലോ ആണ്. ഓറഞ്ച് ബ്രൗൺ നിറമുള്ള തൂവലുകളാണുള്ളത്. തലയ്ക്ക് മഞ്ഞ നിറവും വാലിന് കറുപ്പ് നിറവുമാണ് ഉള്ളത്. ദക്ഷിണേന്ത്യയിൽ ഇവ താരതമ്യേന കുറവാണ്. മിശ്രഭോജികളാണിവ. പ്രാണികളും, കീടങ്ങളും, മത്സ്യങ്ങളും, ചെറിയ ഉരഗങ്ങളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. പ്രത്യേക രീതിയിലുള്ള ശബ്ദങ്ങളാണ് ഇവ പുറപ്പെടുവിക്കാറ്. ഇവ ചിലപ്പോൾ കെട്ടിടങ്ങളിലും കൂട് വയ്ക്കാറുണ്ട്.