താമര
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക ![]()
| താമര | |
|---|---|
| താമര | |
| പരിപാലന സ്ഥിതി | |
|
ഭദ്രം
|
|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ഫൈലം: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Proteales |
| കുടുംബം: | Nelumbonaceae |
| ജനുസ്സ്: | Nelumbo |
| വർഗ്ഗം: | N. nucifera |
| ശാസ്ത്രീയ നാമം | |
| Nelumbo nucifera Gaertn. |
|
| പതാക | ത്രിവർണം |
| ചിഹ്നം | സാരനാഥിലെ അശോകസ്തംഭം |
| ഗാനം | ജന ഗണ മന |
| ഗീതം | വന്ദേ മാതരം |
| മൃഗം | രാജകീയ ബംഗാൾ കടുവ |
| പക്ഷി | മയിൽ |
| പുഷ്പം | താമര |
| ജലജീവി | സുസു |
| വൃക്ഷം | അരയാൽ |
| ഫലം | മാങ്ങ |
| കളി | ഹോക്കി |
| ദിനദർശിക | ശകവർഷം |
ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യയുടെ ദേശീയ പുഷ്പം.കൂടാതെ ഈജിപ്റ്റിന്റെയും ദേശീയ പുഷ്പമാണിത്. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട് ഉപമിക്കാറുണ്ട്. (ഉദാഹരണം: പങ്കജാക്ഷി)
താമരനൂൽ താമരവളയത്തികത്തുള്ള നൂലാണ്. താമരയുടെ തണ്ടിനെ താമരവളയം എന്നാണു പറയുക.[1]
ഉള്ളടക്കം |
[തിരുത്തുക] ഐതിഹ്യം
സരസ്വതിയും ബ്രഹ്മാവും താമരയിൽ ആസനസ്ഥരാണ് എന്നും വിഷ്ണുവിന്റെ നാഭിയിൽ നിന്നും മുളച്ച താമരയാണ് ബ്രഹ്മാവിന്റെ ഇരിപ്പിടം എന്നും ഹൈന്ദവ ഐതിഹ്യങ്ങളാണ്.
[തിരുത്തുക] പേരുകൾ
സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കരുഹം, കുശേശയം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്.
[തിരുത്തുക] ഉപയോഗങ്ങൾ
പൂക്കൾ ക്ഷേത്രങ്ങളിൽ പൂജക്കുപയോഗിക്കുന്നു. ഔഷധഗുണമുള്ളതാണ് താമരയുടെ കുരുക്കൾ. തിന്നാനും നന്ന്.
[തിരുത്തുക] ഔഷധ ഉപയോഗങ്ങൾ
അരവിന്ദാസവം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[1]
[തിരുത്തുക] രാഷ്ട്രീയം
ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ചിഹ്നം താമരയാണ്.
[തിരുത്തുക] ചിത്രശാല
- താമരയുടെ ചിത്രങ്ങൾ
-
A lotus field in Hubei province, People's Republic of China
[തിരുത്തുക] അവലംബം
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്