സരസ്വതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സരസ്വതി ദേവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സരസ്വതി ദേവി

സരസ്വതി ദേവി, വിദ്യാ ദേവത
കല, വിദ്യ, നദികൾ
ദേവനാഗരി सरस्वती
സംസ്കൃതം Sarasvatī
ബന്ധം ദേവി
പങ്കാളി ബ്രഹ്മാവ്
വാഹനം അരയന്നം, മയിൽ

ഹിന്ദുമതപ്രകാരം വിദ്യാദേവിയാണ് സരസ്വതി. ഹിന്ദുമതത്തിലെ മൂന്നു ദേവതമാരിൽ ആദ്യത്തെ ദേവിയാണ് സരസ്വതി, ലക്ഷ്മി, ദുർഗ്ഗ എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ ദേവിയാണ്‌ സരസ്വതീ ദേവി.

ഉള്ളടക്കം

[തിരുത്തുക] വിദ്യാദേവി

സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മി ദേവിയ ‘ക്രിയ’ ശക്തിയായും ദുർഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയായാണ്‌ കരുതുന്നത്‌. ജ്ഞാന ശക്തികൾ എന്തെന്നാൽ, അറിവ്, സംഗീതം, ക്രിയാത്മകത തുടങ്ങിയയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സൃഷ്ടാവ് ബ്രഹ്മാവാണെങ്കിലും, ബുദ്ധി നൽകുന്നത് സരസ്വതി ആണെന്ന വിശ്വാസവുമുണ്ട്. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു.

[തിരുത്തുക] രൂപവും വേഷവിധാനവും

ഒരു കയ്യിൽ വേദങ്ങളും, മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളിൽ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങൾ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.[1]

[തിരുത്തുക] പ്രാർത്ഥനാ ശ്ലോകങ്ങൾ

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിർ ഭവതുമേ സദാ[2]

[തിരുത്തുക] അവലംബം

  1. ഹിന്ദുനെറ്റ്.ഓർഗ്
  2. 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | വിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ

"http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%BF&oldid=1152566" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ