വന്ദേ മാതരം
| പതാക | ത്രിവർണം |
| ചിഹ്നം | സാരനാഥിലെ അശോകസ്തംഭം |
| ഗാനം | ജന ഗണ മന |
| ഗീതം | വന്ദേ മാതരം |
| മൃഗം | രാജകീയ ബംഗാൾ കടുവ |
| പക്ഷി | മയിൽ |
| പുഷ്പം | താമര |
| ജലജീവി | സുസു |
| വൃക്ഷം | അരയാൽ |
| ഫലം | മാങ്ങ |
| കളി | ഹോക്കി |
| ദിനദർശിക | ശകവർഷം |
ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ് (National Song) വന്ദേമാതരം.[1] എന്നാൽ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
1876 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഗാനം എഴുതിയത്. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ" എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്ന പുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട്, ജദുനാഥ് ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചു.
പ്രസക്തി [തിരുത്തുക]
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായി വന്ദേമാതരം മാറി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും "വന്ദേമാതരം" മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. അങ്ങനെ ഇന്ത്യൻ സ്വാതന്ത്രത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി വന്ദേമാതരം മാറി. ഇതിൽ വിളറി പൂണ്ട ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികൾ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.
കോൺഗ്രസിനെ 1896-ലെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനമാലപിച്ചു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആലപിക്കപ്പെട്ട ആദ്യത്തെ സന്ദർഭമായിരുന്നു ഇത്.
ഗീതം [തിരുത്തുക]
(സംസ്കൃതം മൂലഗീതം)
वन्दे मातरम्
वन्दे मातरम्
सुजलां सुफलां मलयजशीतलाम्
सस्य श्यामलां मातरंम् .
शुभ्र ज्योत्सनाम् पुलकित यामिनीम्
फुल्ल कुसुमित द्रुमदलशोभिनीम्,
सुहासिनीं सुमधुर भाषिणीम् .
सुखदां वरदां मातरम् ॥
कोटि कोटि कन्ठ कलकल निनाद कराले
द्विसप्त कोटि भुजैर्ध्रत खरकरवाले
के बोले मा तुमी अबले
बहुबल धारिणीम् नमामि तारिणीम्
रिपुदलवारिणीम् मातरम् ॥
तुमि विद्या तुमि धर्म, तुमि ह्रदि तुमि मर्म
त्वं हि प्राणाः शरीरे
बाहुते तुमि मा शक्ति,
हृदये तुमि मा भक्ति,
तोमारै प्रतिमा गडि मन्दिरे-मन्दिरे ॥
त्वं हि दुर्गा दशप्रहरणधारिणी
कमला कमलदल विहारिणी
वाणी विद्यादायिनी, नमामि त्वाम्
नमामि कमलां अमलां अतुलाम्
सुजलां सुफलां मातरम् ॥
श्यामलां सरलां सुस्मितां भूषिताम्
धरणीं भरणीं मातरम् ॥(ബംഗാളി മൂലഗീതം)
বন্দে মাতরম্
বন্দে মাতরম্
সুজলাং সুফলাং
মলয়জশীতলাম্
শস্যশ্যামলাং মাতরম্॥
বন্দে মাতরম্
শুভ্রজ্যোত্স্না পুলকিতযামিনীম্
পুল্লকুসুমিত দ্রুমদলশোভিনীম্
সুহাসিনীং সুমধুর ভাষিণীম্
সুখদাং বরদাং মাতরম্॥
বন্দে মাতরম্
কোটি কোটি কণ্ঠ কলকলনিনাদ করালে
কোটি কোটি ভুজৈর্ধৃতখরকরবালে
কে বলে মা তুমি অবলে
বহুবলধারিণীং নমামি তারিণীম্
রিপুদলবারিণীং মাতরম্॥
তুমি বিদ্যা তুমি ধর্ম, তুমি হৃদি তুমি মর্ম
ত্বং হি প্রাণ শরীরে
বাহুতে তুমি মা শক্তি
হৃদয়ে তুমি মা ভক্তি
তোমারৈ প্রতিমা গড়ি মন্দিরে মন্দিরে॥
ত্বং হি দুর্গা দশপ্রহরণধারিণী
কমলা কমলদল বিহারিণী
বাণী বিদ্যাদায়িনী ত্বাম্
নমামি কমলাং অমলাং অতুলাম্
সুজলাং সুফলাং মাতরম্॥
শ্যামলাং সরলাং সুস্মিতাং ভূষিতাম্
ধরণীং ভরণীং মাতরম্॥(മലയാളം മൂലഗീതം)
വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം
ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം
കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം॥
വന്ദേ മാതരം
തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ॥
ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം॥
മാധ്യമം [തിരുത്തുക]
-
[[:Image:|Vande Mataram Vocal]] ([[:Media:|ഡൗൺലോഡ്]]) [[Image:|180px|noicon]] Vocal version of Vande Mataram, official version (short version) from the Government of India website - ഫയൽ പ്രവർത്തിക്കുന്നില്ലേ ? ദയവായി മീഡിയ സഹായി നോക്കുക.
ഗീതം - മലയാള പരിഭാഷ [തിരുത്തുക]
(മലയാളം മൊഴിമാറ്റം)
അമ്മേ വന്ദനം
അമ്മേ വന്ദനം
സുജലേ സുഫലേ
മലയജശീതളേ
സസ്യശ്യാമളേ വന്ദനം
അമ്മേ വന്ദനം
ശുഭ്രജ്യോത്സ്നാ പുളകിതയാമിനീ
ഫുല്ലകുസുമിത ദ്രുമദളശോഭിണീ
സുഹാസിനീ സുമധുരഭാഷിണീ
സുഖദേ വരദേ വന്ദനം
അമ്മേ വന്ദനം
വിവർത്തനങ്ങൾ [തിരുത്തുക]
- 'വന്ദേ മാതരം' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് അരബിന്ദോയാണ്.
വിവാദങ്ങൾ [തിരുത്തുക]
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കുറേ കാലഘട്ടത്തേക്കെങ്കിലും വന്ദേമാതരം ഇന്ത്യയുടെ ദേശീയഗാനമായാണ് കരുതപ്പെട്ടിരുന്നത്. ഭാരതത്തെ മാതാവായി കണക്കാക്കി പൂജിക്കുന്നു എന്ന കാരണത്താൽ ഇസ്ലാം മതവിശ്വാസികൾ ഇത് ഉൾക്കൊള്ളാൻ വിസമ്മതിച്ചിരുന്നു.വന്ദേമാതരം ഉൾപ്പെട്ടിരുന്ന ആനന്ദമഠം എന്ന പുസ്തകത്തിൽ മുസ്ലിം വിരുദ്ധ സന്ദേശങ്ങളുണ്ടായിരുന്നു എന്ന തോന്നൽ ഈ എതിർപ്പിന് ശക്തികൂട്ടി.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കീഴിൽ ജോലി ചെയ് തിരുന്ന ബങ്കിം ചന്ദ്ര ചാറ്റര് ജി ബ്രിട്ടീഷ് വിരോധത്തിന്റെ പേരിലൊ ദേശ സ്നേഹം അടിസ്ഥാനപ്പെടുത്തിയൊ അല്ല ‘ആനന്ദമഠം;‘ വിരചിച്ചതെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തികച്ചും മുസ് ലിം വിരുദ്ധതയും ഒപ്പം അഹിംസാ വാദികളാകേണ്ട സന്യാസികളെ മുസ് ലിം വിരുദ്ധ നീക്കങ്ങൾക്ക് ഉപയോഗപ്പെടുത്തുവാനായി അതിലെ കഥാപാത്രം ചൊല്ലുന്ന ഗാനമാണിത്
വിമർശനങ്ങൾ [തിരുത്തുക]
ചില പദങ്ങൾ ഉച്ഛരിക്കാനുള്ള പ്രയാസം ആദ്യകാലഘട്ടത്തിലേ വിമർശിക്കപ്പെട്ടിരുന്നു.
