ബങ്കിം ചന്ദ്ര ചാറ്റർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബങ്കിം ചന്ദ്ര ചാറ്റർജി

ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു. വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയിൽ പ്രശസ്തനാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഉണർത്തുപാട്ടായ ഈ ഗാനം പിന്നീട് ദേശീയ ഗീതമായി മാറി.

ഉള്ളടക്കം

ആദ്യ കാലം [തിരുത്തുക]

1838 ജൂൺ 27നു കൊൽക്കത്തയിലെ കംടാൽപാടയിലാണ്‌ ബങ്കിം ചന്ദ്ര ചാറ്റർജി (ബംഗാളിയിൽ, বঙ্কিম চন্দ্র চট্টোপাধ্যায়)) ജനിച്ചത്‌. ഉപനയനം കഴിഞ്ഞ്‌ അഞ്ചാം വയസ്സിൽ അക്ഷരാഭ്യാസം തുടങ്ങിയ അദ്ദേഹം മൂന്നുഭാഷകൾ കീഴടക്കിയ പ്രതിഭാധനനായിരുന്നു. ഭാരത ചരിത്രത്തിലെ ആദ്യ ബി.എ ബാച്ചിലുൾപ്പെട്ട്‌ ബിരുദം നേടിയ അദ്ദേഹത്തിന്‌ ഡപ്യൂട്ടികളക്ടർ ജോലി നേടാൻ കഴിഞ്ഞു. ജോലിയിൽ കൃത്യതയും,ആത്മാർഥതയും പുലറ്‍ത്തിയിരുന്ന അദ്ദേഹം മുഖം നോക്കാതെ ഔദ്യോഗിക കൃത്യനിർവഹണം ചെയ്തിരുന്നു.

സാഹിത്യ രംഗത്ത് [തിരുത്തുക]

പാശ്ചാത്യചിന്തയുടെ മായികലോകത്തിൽ അന്ധാളിച്ചു നിന്ന ബംഗാളി ഭാഷയേയും, ബംഗാളികളേയും പാരമ്പര്യത്തിന്റെ തനിമയിലേക്കു തിരിച്ചുകൊണ്ടുവരാനായി അദ്ദേഹം 'ബംഗദർ‍ശൻ' എന്ന ബംഗാളി പത്രം ആരംഭിച്ചു.രബീന്ദ്രനാഥ ടാഗോറിനെ പോലെയുള്ള മഹാരഥൻമാരുടെ സാനിദ്ധ്യംകൊണ്ട്‌ 'ബംഗദർ‍ശൻ' വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയെടുത്തു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജ ശ്രോതസ്സും, പിൽക്കാലത്ത്‌ ഭാരതത്തിന്റെ ദേശീയഗീതവുമായിമാറിയ വന്ദേമാതരം ഈ മഹാന്റെ ഉൽകൃഷ്ടമായ രചനാവൈഭവത്തെ വെളിവാക്കുന്നു. മഹാത്മാ ഗാന്ധി,സുഭാഷ്‌ ചന്ദ്രബോസ് തുടങ്ങിയ ധീരദേശാഭിമാനികൾക്കെല്ലാം ഒരേപോലെ സ്വീകാര്യവും, ഹൃദയാഭിലാഷത്തിന്റെ ബഹിർസ്ഫുരണവുമായി മാറിയ ഗാനമാണ് വന്ദേമാതരം. മാതൃരാജ്യത്തെ അളവറ്റു സ്നേഹിച്ച, വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും, പ്രബുദ്ധവുമാക്കിതീർത്ത ആ ധീരദേശാഭിമാനി 1894 ൽ അന്തരിച്ചു

വിമർശനങ്ങൾ [തിരുത്തുക]

വന്ദേമാതരം ബ്രിട്ടീഷുകാർക്കെതിരെ അല്ലായിരുന്നു എന്നൊരു വാദമുണ്ട്. വനാദേമാതരം കവിത ഉൾപ്പെടുന്ന ആനന്ദമഠമെന്ന ഗ്രന്ഥം ബ്രിട്ടീഷുകാരുടെ കൂട്ട് പിടിച്ച് മുസ്ലിം ഉന്മൂലനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹിന്ദു സംന്യാസിമാരുടെ കഥയാണ് പറയുന്നതെന്നതാണീ വാദം.[1]

ജനങ്ങൾ ബംഗാളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത് കൊണ്ടിരിക്കുംബോൾ ചറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ വക്കീൽ പണി ചെയ്യുകയായിരുന്നു എന്നൊരു വിമർശനവുമുണ്ട്.[2]

പ്രാമാണികസൂചിക [തിരുത്തുക]

  1. http://www.frontlineonnet.com/fl1601/16010940.htm
  2. ഡോ. ഔസാഫ് അഹ്സന്റെ ‘ബങ്കിം ചന്ദ്ര ചാറ്റ്ര്ജിയും ആനന്ദ്മഠവും’
"http://ml.wikipedia.org/w/index.php?title=ബങ്കിം_ചന്ദ്ര_ചാറ്റർജി&oldid=1688535" എന്ന താളിൽനിന്നു ശേഖരിച്ചത്