വേഴാമ്പൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വേഴാമ്പൽ Temporal range: അന്ത്യ ജുറാസ്സിക് - സമീപസ്ഥം |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | Aves |
ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.
വർഗീകരണം [തിരുത്തുക]
ഏഷ്യ, ആഫ്രിക്ക എന്നീ വൻകരകളിലായി അമ്പതോളം ഇനം വേഴാമ്പലുകളുണ്ട്. കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ:
- കോഴിവേഴാമ്പൽ (Malabar Grey Hornbill: Ocyceros griseus)
- നാട്ടുവേഴാമ്പൽ ( Common Grey Hornbill: Ocyceros birostris)
- പാണ്ടൻ വേഴാമ്പൽ(Malabar Pied Hornbill: Anthracoceros coronatus: )
- മലമുഴക്കി വേഴാമ്പൽ (Great Indian Hornbill : Buceros bicornis).