മലമുഴക്കി വേഴാമ്പൽ
| മലമുഴക്കി വേഴാമ്പൽ | |
|---|---|
| തമിഴ്നാട്ടിലെ വാൽപ്പാറയിൽ നിന്നും | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | പക്ഷി |
| നിര: | Coraciiformes |
| കുടുംബം: | Bucerotidae |
| ഉപകുടുംബം: | Bucerotinae |
| ജനുസ്സ്: | Buceros |
| വർഗ്ഗം: | B. bicornis |
| ശാസ്ത്രീയ നാമം | |
| Buceros bicornis Linnaeus, 1758 |
|
| Synonyms | |
|
Buceros homrai[2] |
|
വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ബുസെറൊസ് ബൈകൊർണിസ്. ( Buceros bicornis) .കേരളത്തിന്റെ സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ.
വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്. കേരളത്തിലെ അതിരപ്പിള്ളി വാഴച്ചാൽ ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ശരീരപ്രകൃതി
ഏഷ്യയിൽ ഉള്ളതിൽ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണിത്. പൂർണവളർച്ചയെത്തിയ ആൺ വേഴാമ്പലിന് 4‘ ഉയരവും 60“ ചിറകും 36’ വലിപ്പമുള്ള വാലും 6 പൗണ്ട് ഭാരവും ഉണ്ടായിരിക്കും. ശരീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തലയിലായി കറുപ്പുമഞ്ഞയും കലർന്ന ഒരു തൊപ്പി ഉണ്ട് എന്നതാണ്. കൊക്കുകൾ വളരെ വലിയതും ശക്തിയേറിയതുമാണ്. പെൺ വേഴാമ്പലുകൾ ആൺ വേഴാമ്പലുകളേക്കാളും വലിപ്പം കുറവാണ്. ആൺ വേഴാമ്പലുകൾക്ക് നീല കണ്ണും പെൺവേഴാമ്പലുകൾക്ക് ചുവന്ന കണ്ണുമാണ് ഉള്ളത്.
[തിരുത്തുക] ഭക്ഷണം
പഴങ്ങൾ, പുഴുക്കൾ, പ്രാണികൾ, ചിലതരം ഇലകൾ എന്നിവയാണ് പൊതുവെയുള്ള ഭക്ഷണം. ചിലപ്പോൾ ഇവ ചെറിയ സസ്തനികളെയും പാമ്പുകളെയും പക്ഷികളെയും പല്ലികളെയും പിടിച്ച് തിന്നാറുണ്ട്.
[തിരുത്തുക] പ്രത്യുൽപാദനം
പെൺ വേഴാമ്പലുകൾ മരങ്ങളുടെ പൊത്തുകളിലുള്ള കൂടുകളിൽ മുട്ടയിടുന്ന കാലത്ത് കടന്ന ശേഷം മരത്തിന്റെ തൊലിയും ചെളിയും കൊണ്ട് കൊക്കുകൾ മാത്രം പുറത്തു കാണുന്ന വിധം ബാക്കി ഭാഗങ്ങൾ അടക്കുന്നു. പെൺപക്ഷി തൂവലുകൾ കൊഴിച്ച് കുഞ്ഞുങ്ങൾക്ക് പതുപതുത്ത കൂടൊരുക്കും. ഒന്നോ രണ്ടോ മുട്ടയിടും. മുട്ടകൾ വിരിയുന്നതുവരെ അവ പൊത്തിനുള്ളിൽ നിന്ന് പുറത്ത് വരാതെ അടയിരിക്കും. ആ സമയത്ത് ആൺ വേഴാമ്പൽ ആണ് പെൺ വേഴാമ്പലുകൾക്ക് ഭക്ഷണം തേടിക്കൊണ്ടുകൊടുക്കുന്നത്. 38-40 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് കുട്ടികൾ പുറത്തുവരുന്നു.മുട്ടവിരിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷം കൂടിന്റെ അടച്ച ഭാഗം പൊളിച്ച് പെൺകിളി പുറത്തു വരും. കുഞ്ഞുങ്ങൾ കൂടിന്റെ ദ്വാരം ചെറുതാക്കും.പിന്നീട് ആൺപക്ഷിയും പെൺപക്ഷിയും കുട്ടികൾക്ക് തീറ്റ കൊടുക്കും. പൊതുവെ കൂട്ടമായിട്ടാണ് വേഴാമ്പലുകൾ കഴിയുക ,ഒരുകൂട്ടത്തിൽ 20ൽ താഴെ വേഴാമ്പലുകൾ ഉണ്ടാകും.
[തിരുത്തുക] ചിത്രശാല
- മലമുഴക്കി വേഴാമ്പലിന്റെ ചിത്രങ്ങൾ
[തിരുത്തുക] അവലംബം
- ↑ BirdLife International (2008). Buceros bicornis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 3 Oct 2009.
- ↑ Hodgson,BH (1833). "Description of the Buceros Homrai of the Himalaya". Asiat. Res. 18 (2): 169–188.
- 26 ഫെബ്രുവരി 2011-ലെ ഹിന്ദു ദിനപത്രം- കൊച്ചി പതിപ്പ്.