കവിയൂർ പൊന്നമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaviyoor Ponnamma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കവിയൂർ പൊന്നമ്മ
Kaviyoor Ponnamma 2007.jpg
2008-ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
ജനനം പൊന്നമ്മ
തൊഴിൽ അഭിനേത്രി
സജീവം 1967 - ഇതുവരെ
ജീവിത പങ്കാളി(കൾ) എം.കെ.മണി

മലയാളചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂർ പൊന്നമ്മ. മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് 1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ ഇവർ നേടിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത് . ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തുന്നത്.[2] ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയായി[2] അഭിനയരംഗത്തെത്തിയ ഇവർ പിന്നീട് ധാരാളം അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Kerala State Film Awards1969-2008
  2. 2.0 2.1 "ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ". മലയാള മനോരമ. 2011 നവംബർ 27. ശേഖരിച്ചത് നവംബർ 27, 2011. 


"https://ml.wikipedia.org/w/index.php?title=കവിയൂർ_പൊന്നമ്മ&oldid=2546063" എന്ന താളിൽനിന്നു ശേഖരിച്ചത്