എ. ഭീംസിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ. ഭീംസിംഗ്
ജനനം(1924-10-15)ഒക്ടോബർ 15, 1924
മരണംജനുവരി 16, 1978(1978-01-16) (പ്രായം 53)
ദേശീയത ഇന്ത്യ
മറ്റ് പേരുകൾഭീം ഭായ്
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, ചിത്രസംയോജകൻ, ചലച്ചിത്ര നിർമ്മാതാവ്.
സജീവ കാലം1949–1978

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഭീംസിംഗ് 1924 ഒക്ടോബർ 15നു ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ജനിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

തെലുങ്കിലെ ഇരട്ട ചിത്രസംയോജകരായിരുന്ന കൃഷ്ണൻ- പഞ്ചുവിന്റെ സഹായിയായാണ് ഭീംസിംഗ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്. ഇവരിൽ കൃഷ്ണന്റെ സഹോദരിയായ സോനയെ ഭീംസിംഗ് വിവാഹം കഴിച്ചു. ദേശീയ പുരസ്കാരം നേടിയ ചിത്രസംയോജകനായ ബി. ലെനിൻ ഉൾപ്പെടെ എട്ട് മക്കൾ ആണ് ഈ ദമ്പതികൾക്ക്. പിൽക്കാലത്ത് അദ്ദേഹം പ്രശസ്ത തെന്നിന്ത്യ നടിയായ പത്മശ്രീ സുകുമാരിയേയും വിവാഹം ചെയ്തു. ആ വിവാഹത്തിൽ ജനിച്ച പുത്രനാണ് ഡോ. സുരേഷ് ഭീംസിംഗ്. 1978 ജനുവരി 16 നു അൻപത്തെട്ടാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.

ചലച്ചിത്ര രംഗം[തിരുത്തുക]

സംവിധായകൻ, തിരക്കഥാകൃത്ത്, ചിത്രസംയോജകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തമിഴ്, തെലുങ്കു, മലയാളം, ഹിന്ദി ചലച്ചിത്രവേദികളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

സംവിധായകൻ[തിരുത്തുക]

തെലുങ്കിലെ ഇരട്ട ചിത്രസംയോജകരായിരുന്ന കൃഷ്ണൻ- പഞ്ചുവിന്റെ സഹായിയായി ആയി ചലച്ചിത്ര രംഗത്തെത്തിയ ഭീംസിംഗിന്റെ സംവിധാനത്തിൽ ആദ്യം പുറത്തിറങ്ങിയതു അമ്മൈയപ്പൻ (1954) എന്ന തമിഴ് ചിത്രമാണ്. തമിഴ് - തെലുങ്കു ഹിന്ദി ഭാഷകളിലായി 67 ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.[2] 1978ൽ പ്രദർശനത്തിനെത്തിയ കരുണാമയുഡു എന്ന തെലുങ്കു ചിത്രമാണ് അവസാനം സംവിധാനം ചെയ്തത്.[3]

തിരക്കഥാകൃത്ത്[തിരുത്തുക]

നായാദിൻ നയീ രാത്, ഗൌരി, സാധൂ ഔർ സെയ്താൻ, ആലയം, ഖണ്ഡൻ, രാഖി തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി.[4]

ചിത്രസംയോജകൻ[തിരുത്തുക]

സാധൂ ഔർ സെയ്താൻ, ആലയം, ഖണ്ഡൻ, രാഖി തുടങ്ങിയ ചിത്രങ്ങളുടെ ചിത്രസംയോജനം നിർവ്വഹിച്ചതും അദ്ദേഹമാണ്.

നിർമ്മാതാവ്[തിരുത്തുക]

സാധൂ ഔർ സെയ്താൻ, രാഖി എന്നീ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1959 - മികച്ച തമിഴ് ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ രജത കമലം ഭീംസിംഗ് സംവിധാനം ചെയ്ത 'ഭാഗപ്പിരിവിനൈ' എന്ന ചിത്രത്തിന് ലഭിച്ചു[5]
  • 1960 - മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഭീംസിംഗ് സംവിധാനം ചെയ്ത 'കളത്തൂർ കണ്ണമ്മ' എന്ന ചിത്രത്തിന് ലഭിച്ചു[6]
  • 1961 - മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഭീംസിംഗ് സംവിധാനം ചെയ്ത 'പാവ മന്നിപ്പ്' എന്ന ചിത്രത്തിന് ലഭിച്ചു[7]
  • 1961 - മികച്ച രണ്ടാമത്തെ തമിഴ്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഭീംസിംഗ് സംവിധാനം ചെയ്ത 'പാശമലർ' എന്ന ചിത്രത്തിന് ലഭിച്ചു[8]

അവലംബം[തിരുത്തുക]

  1. A. Bhimsingh - IMDb
  2. ഭീംസിംഗ് സംവിധാനം ചെയ്ത ചിത്രങ്ങളുടെ പട്ടിക - IMDb
  3. Ocean of Mercy
  4. ഭീംസിംഗ് തിരക്കഥയെഴുതിയ ചിത്രങ്ങൾ IMDb
  5. http://dff.nic.in/2011/7th_nff.pdf
  6. http://iffi.nic.in/Dff2011/Frm8thNFAAward.aspx
  7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-06.
  8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ._ഭീംസിംഗ്&oldid=3625736" എന്ന താളിൽനിന്ന് ശേഖരിച്ചത്