തേന്മാവിൻ കൊമ്പത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തേന്മാവിൻകൊമ്പത്ത് | |
|---|---|
![]() |
|
| സംവിധാനം | പ്രിയദർശൻ |
| നിർമ്മാണം | എൻ. ഗോപാലകൃഷ്ണൻ |
| രചന | പ്രിയദർശൻ |
| അഭിനേതാക്കൾ | മോഹൻലാൽ ശോഭന നെടുമുടി വേണു ശ്രീനിവാസൻ കവിയൂർ പൊന്നമ്മ സുകുമാരി |
| സംഗീതം | ബേണി ഇഗ്നേഷ്യസ് |
| ഛായാഗ്രഹണം | കെ.വി. ആനന്ദ് |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| റിലീസിങ് തീയതി | 1994 |
| സമയദൈർഘ്യം | 193 മിനുട്ടുകൾ |
| ഭാഷ | മലയാളം |
1994-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് പ്രിയദർശനാണ്. നല്ലരീതിയിൽ വ്യാവസായിക വിജയം കൈവരിച്ച ഈ ചിത്രത്തിലെ നായകൻ മോഹൻലാലും, നായിക ശോഭനയും ആയിരുന്നു. നെടുമുടി വേണുവും, കവിയൂർ പൊന്നമ്മയും, ശ്രീനിവാസനും, കെ.പി.എ.സി. ലളിതയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ. വി. ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രം നേടിക്കൊടുത്തു. കൂടാതെ തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിന് മികച്ച സംഗീത സംവിധായകനുള്ള ആ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ബേണി ഇഗ്നേഷ്യസിന് ലഭിക്കുകയുണ്ടായി..[1] ഒരു ത്രികോണ പ്രണയ കഥ പറഞ്ഞ ഈ ചിത്രം മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഉള്ളടക്കം |
പ്രധാന അഭിനേതാക്കൾ [തിരുത്തുക]
- മോഹൻലാൽ - മാണിക്യൻ
- ശോഭന - കാർത്തുമ്പി
- നെടുമുടി വേണു - ശ്രീകൃഷ്ണൻ
- കവിയൂർ പൊന്നമ്മ -
- ശ്രീനിവാസൻ - അപ്പക്കാള
- സുകുമാരി - ഇഞ്ചിമ്മൂട് ഗാന്ധാരി
- കുതിരവട്ടം പപ്പു - ശോഭനയുടെ അമ്മാവൻ
- ശരത് സക്സെന - മല്ലിക്കെട്ട്
- ശങ്കരാടി - മാണിക്യന്റെ അച്ഛൻ
- കെ.പി.എ.സി. ലളിത -
പുരസ്കാരങ്ങൾ [തിരുത്തുക]
- മികച്ച കലാസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - സാബു സിറിൾ
- മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - കെ. വി. ആനന്ദ്
- മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം - ബേണി ഇഗ്നേഷ്യസ്
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിചൊല്ലുകളിലെ തേന്മാവിൻ കൊമ്പത്ത് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
