വേദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരാതന (അലൌകിക) സംസ്കൃതത്തില്‍ (संस्कृतं saṃskṛtam, ഇന്‍ഡൊ-യുറോപ്യന്‍ വര്‍ഗത്തില്‍ പെട്ട ഒരു ഭാഷ) രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളെ വേദങ്ങള്‍ എന്നു വിളിക്കുന്നു. വേദ കാലഘട്ടം, ക്രിസ്തുവിനു 1500-500 വര്‍ഷങ്ങള്‍ക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതര്‍ കരുതുന്നു. 1500 BC ല്‍ ഋഗ്വേദം രചിക്കപ്പെട്ടിരിക്കാം. 500 BC യില്‍ പാണിനി, പഴയ സംസ്കൃതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്കൃതമാക്കി ക്രോഡീകരിച്ചു.[അവലംബം ആവശ്യമാണ്]
നാലു വേദങ്ങളും (ഋഗ് ,യജുര്‍, സാമ , അഥര്‍വ്വവേദം), ബ്രാഹ്മണങ്ങള്‍, സോത്ര സൂക്തങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ഗ്രിഹ്യ സൂക്തങ്ങള്‍ എന്നിവയാണ് വേദ ഗ്രന്ഥങ്ങള്‍ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകള്‍ സംരക്ഷിച്ചു പോരുന്നതിനാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും പുരാണാവിഷ്കാരങ്ങളേയും നിഗൂഢ ക്രിയകളേയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പണ്ഡിതര്‍ക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മൃതികളെന്നും; സംഹിതങ്ങള്‍, ഉപനിഷത്തുക്കളെന്നിവയെ ശ്രുതികളെന്നും കല്‍പിച്ചിരിക്കുന്നു. സൂക്തങ്ങളില്‍ ആചാരങ്ങളെപ്പറ്റിയും ബ്രാഹ്മണങ്ങളില്‍ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു. ആരണ്യകങ്ങളും ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നു. എന്നാല്‍ സ്രൌതസൂക്തങ്ങള്‍ നിഗൂഢതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്.
വേദങ്ങള്‍ നാലെണ്ണമുണ്ടെന്നാണ്‍ വിശ്വാസം; ഋഗ്വേദം, സാമവേദം, യജുര്‍വേദം ,അഥര്‍വവേദം എന്നിവയാണ് അത്. യഥാര്‍ത്ഥത്തില്‍ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതില്‍ അഥര്‍വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീത യിലും പറയുന്നു.[1] വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഋഗ്വേദം പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാല്‍, നൂറില്‍പരം വര്‍ഷങ്ങള്‍ക്കിടയില്‍ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തില്‍ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്.വടക്കെ ഇന്ത്യയില്‍ ദുര്‍ലഭം ചില സ്ഥലങ്ങളില്‍ മാത്രമേ അഥര്‍വവേദം ഇന്ന് പ്രചാരത്തിലുള്ളൂ.“വേദാനാം സാംവേദോസ്മി ” എന്ന് ഗീതയില്‍ പറഞ്ഞിരിക്കുന്നതുകൊണ്ട് സാമവേദത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് ഋഗ്വേദവും യജുര്‍വേദവും ചൊല്ലാന്‍ പാടില്ല. [2]
ഉള്ളടക്കം |
[തിരുത്തുക] നിരുക്തം
വിദ് എന്നാല്‍ അറിയുക എന്നാണര്‍ത്ഥം. വേദം എന്നാല്‍ അറിയുക, അറിവ്, ജ്ഞാനം എന്നൊക്കെ വ്യഖ്യാനിക്കാം. [3]
[തിരുത്തുക] തരം തിരിവ്
- നാല് വേദങ്ങള്‍ - ഋഗ്വേദം,യജുര്‍വേദം, സാമവേദം, അഥര്‍വവേദം
ഒരോ വേദത്തിനും നാല് ഭാഗങ്ങള്‍ ഉണ്ട്.
ആദ്യത്തേത് കാതലായ ഭാഗം- ധര്‍മത്തെപ്പറ്റി പ്രതിപാദിക്കുന്നു. രണ്ടാമത്തേത് ധര്‍മ്മാനുഷ്ഠാനങ്ങളെപ്പറ്റിയും അവ എങ്ങനെ ചെയ്യുമെന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നു. മൂന്നാമത്തേത് വനവാസകാലത്തേക്കുള്ളത്. നാലാമത്തേത് ഈ ധര്‍മ്മങ്ങളുടെ ആകെത്തുകയുമാണ്. ഉപനിഷത്തുകള്‍ വേദാന്തം എന്നും അറിയപ്പെടുന്നു.
- വേദാംഗങ്ങള്‍ - ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്
- ഉപവേദങ്ങള്‍ - ആയുര്‍വേദം, ധനുര്‍വേദം, ഗന്ധര്‍വ്വവേദം, അര്‍ത്ഥശാസ്ത്രം
[തിരുത്തുക] ആധാരസൂചിക
- ↑ കെ.എ., കുഞ്ചക്കന്‍ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, തിരുവനന്തപുരം: ഗ്രന്ഥകര്‍ത്താ.
- ↑ vedas വേദങ്ങളുടെ ആംഗലേയ തര്‍ജ്ജമ
- ↑ കെ.എ., കുഞ്ചക്കന്‍ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, തിരുവനന്തപുരം: ഗ്രന്ഥകര്‍ത്താ.

