വരുണൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വരുണൻ | |
|---|---|
|
|
|
| ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവത | |
| ദേവനാഗരി | वरुण |
| സംസ്കൃതം | Varuṇa |
| ബന്ധം | Aditya, Asura but later on as a Deva, Guardians of the directions |
| വസതി | Celestial ocean (Rasā) |
| മന്ത്രം | Oṃ Vaṃ Varuṇāya Namaḥ |
| ആയുധം | Pasha (Lasso) or Varunastra |
| പങ്കാളി | വരുണീ |
| വാഹനം | മകരം |
സമുദ്രത്തിന്റെയും ജലത്തിന്റെയും അധിപതിയായ ദേവനാണ് ഹിന്ദുവിശ്വാസമനുസരിച്ച് വരുണൻ. പശ്ചിമദിൿപാലകനും വരുണനാണ്. പ്രജാപതി കാശ്യപനും അദിതിക്കും പിറന്ന ദ്വാദശാദിത്യന്മാരിൽ ഒരാളാണ് വരുണൻ. വരുണന്റെ അനേകം ഭാര്യമാരെയും സന്താനങ്ങളെയും കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. പ്രചേതസ്സ്, പാശി, യാദസാംപതി എന്നിങ്ങനെയാണ് അമരകോശത്തിൽ വരുണന്റെ പര്യായങ്ങൾ.