ഋഗ്വേദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹൈന്ദവഗ്രന്ഥങ്ങള്‍ എന്ന പരമ്പരയുടെ ഭാഗം |
|
| വേദങ്ങള്‍ | |
|---|---|
| ഋഗ്വേദം · യജുര്‍വേദം | |
| സാമവേദം · അഥര്‍വവേദം | |
| വേദവിഭാഗങ്ങള്‍ | |
| സംഹിതകള്‍ · ബ്രാഹ്മണം | |
| ആരണ്യകം · ഉപനിഷദ് | |
| ഉപനിഷത്തുകള്‍ | |
| ഐതരേയം · ബൃഹദാരണ്യകം | |
| ഈശം · തൈത്തിരീയം | |
| കേനം · മുണ്ഡകം | |
| മാണ്ഡൂക്യം · പ്രശ്നം | |
| കഠം · ഛാന്ദോഗ്യം | |
| വേദാംഗങ്ങള്‍ | |
| ശിക്ഷ · ഛന്ദസ്സ് | |
| വ്യാകരണം · നിരുക്തം | |
| ജ്യോതിഷം · കല്പം | |
| പുരാണങ്ങള്‍ | |
| വിഷ്ണുപുരാണം · ശിവപുരാണം | |
| ബ്രഹ്മപുരാണം · സ്കന്ദപുരാണം | |
| ഇതിഹാസങ്ങള്‍ | |
| രാമായണം · മഹാഭാരതം | |
| മറ്റു ഗ്രന്ഥങ്ങള്‍ | |
| സ്മൃതി · ശ്രുതി | |
| ഭഗവദ്ഗീത · സ്തോത്രങ്ങള്‍ | |
| അഗമം · ദര്‍ശനങ്ങള്‍ | |
| മന്ത്രം · തന്ത്രം | |
| സൂത്രം ·ധര്‍മ്മശാസ്ത്രം | |
| ശിക്ഷാപത്രി · വചനാമൃതം | |
| മറ്റു ഗ്രന്ഥങ്ങള്‍ | |
പുരാതന ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ് ഋഗ്വേദം. ഹിന്ദുമതത്തിന് അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്‍വേദങ്ങളില്‍ ആദ്യത്തേതുമാണ് ഇത്. ഇന്ദ്രന്‍, വരുണന്‍, അഗ്നി, വായു, സൂര്യന്‍ തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ് ഋഗ്വേദത്തില്‍ കൂടുതലായും ഉള്ളത്. ഇതിനു പുറമേ സോമരസം എന്ന പാനീയം നിര്‍മ്മിക്കാനുപയോഗിക്കുന്ന സോമം എന്ന ചെടിയെക്കുറിച്ചുള്ള പരാമര്‍ശവും ഋഗ്വേദത്തില്‍ ധാരാളമായുണ്ട്.[1]. പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു[2] . മുന്നൂറില്‍പ്പരം ഋഷികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ , പല കാലങ്ങളിലായി ഇതിന്റെ നിര്‍മ്മിതിയില്‍ ഏര്‍പ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു [3] .
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
മാനവ രാശിക്ക് ഇന്നു ലഭ്യമായതില്‍ ഏറ്റവും പുരാതനമയ സാഹിത്യ ഗ്രന്ഥമാണ് ഋഗ്വേദം.[4] ബി.സി.ഇ. 1500-നോടടുപ്പിച്ചോ അതിനു ശേഷമോ ആണ് ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്[5]. ഋഗ്വേദത്തോടു സമകാലീനത്വമവകാശപ്പെടുന്ന ഈജിപ്തുകാരുടെ ബുക് ഓഫ് ദ ഡെഡ് ഉം ബാബിലോണിയക്കാരുടെ ഗില്‍ ഗമീഷ് എന്ന ഇതിഹാസവും ഇപ്പോള്‍ പുരാണവസ്തു ഗവേഷകന്‍മാരുടെ ശ്രദ്ധയില്‍ മാത്രമേ പെടുന്നുള്ളു. ആ ഗ്രന്ഥങ്ങളിലെ സാഹിത്യമോ ചിന്താഗതിയോ ഒരു ജനസമൂഹത്തെയും സ്പര്‍ശിക്കുന്നില്ല. ഇതില്‍ നിന്നും വ്യത്യസ്ഥമായി ഹിന്ദുക്കളുടെ സിദ്ധാന്തങ്ങളും ആചാരങ്ങളും ഇന്നും വേദങ്ങളെ അടിസ്ഥാനമാക്കിയാണ്. [6]
ഇന്തോ ആര്യന്മാരുടെ മദ്ധ്യേഷ്യയില്‍ നിന്നും ഇറാനിയന്‍ പീഠഭൂമിയിലൂടെ (അതായത് ഇന്നത്തെ അഫ്ഘാനിസ്താന്‍ പ്രദേശത്തു കൂടെ) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള കുടിയേറ്റകാലത്താണ് ഋഗ്വേദത്തിന്റെ രചന നടന്നിരിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശം അതായത് ആധുനിക പാകിസ്താന്റെ വടക്കുഭാഗമാണ് ഇതില്‍ പരാമര്‍ശവിധേയമാകുന്ന ഭൂമേഖല[5].
[തിരുത്തുക] ഋഗ്വേദവും ഭാരതചരിത്രവും
ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. ഇതിന്റെ രചന നടന്നിരിക്കുന്നത് കുഭാനദീതടം (ഇന്നത്തെ കാബൂള്‍ മുതല്‍ യമുനാ നദീതടം വരെയുള്ള സ്ഥലങ്ങളില്‍ വച്ചാണ്.[അവലംബം ആവശ്യമാണ്] ആര്യന്മാരുടെ ഭാരത പ്രവേശനവും പഞ്ചനദത്തിന് (ഇന്നത്തെ പഞ്ചാബ്) ഇപ്പുറത്തുണ്ടായിരുന്ന കറുത്ത നിറമുള്ള ദസ്യുക്കളുമായുള്ള യുദ്ധങ്ങളും ആര്യന്മാരും ദസ്യുക്കളുമായി ചേര്‍ന്ന് രൂപം കൊള്ളുന്ന ഭാരതജനതയും അവരുടെ നൂതന സംസ്കാരവും ഭാരതജനതയുടെ ആര്യ-അനാര്യ ശതുക്കള്‍ക്കെതിരായുള്ള പ്രാര്‍ഥനയും സൂക്ഷ്മദൃക്കുകള്‍ക്ക് ഋഗ്വേദത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.
ഋഗ്വേദത്തിലെ മന്ത്രങ്ങള്‍ പലകാലങ്ങളിലായി രചിക്കപ്പെട്ടതും പിന്നീട് കൃഷ്ണദ്വൈപായനനാല്‍ ക്രമീകരിക്കപ്പെട്ടതുമാണ്.
ആര്യന്മാര്‍ കുഭാനദീതടത്തില്‍ വെച്ചാണ് ഋഗ്വേദമന്ത്രങ്ങളുടെ രചന ആരംഭിക്കുന്നത്. പഞ്ചനദം (പഞ്ചാബ്) (അഞ്ചു നദികള്‍) കടക്കാന്‍ പ്രകൃതിശക്തികളെ പ്രസാദിപ്പിക്കാന്‍ വേണ്ടിയുള്ള സ്തുതികളാണിവ. പഞ്ചനദികളില്‍ അഞ്ചാമത്തേതായ ശതദ്രി (ഇന്നത്തെ സത്‌ലജ്) കടന്നെത്തുന്ന ആര്യന്മാര്‍ക്ക് നേരിടേണ്ടിവരുന്നത് അതിപ്രബലരും സംസ്കാരസമ്പന്നരുമായ ദസ്യുക്കളോടാണ്. ദശരഞ്ജ എന്നറിയപ്പെടുന്ന യുദ്ധം ആര്യന്മാരും ദസ്യുപ്രമുഖന്മാരും തമ്മിലുള്ളതാണ്. യുദ്ധത്തില്‍ ജയിക്കാന്‍ വേണ്ടിയുള്ള സ്തുതികള്‍ ഋഗ്വേദത്തില്‍ കാണാം. എന്നാല്‍ ക്രമേണ ശതദ്രി കടന്നുവന്ന ആര്യന്മാര്‍ തദ്ദേശവാസികളായുള്ള ദസ്യുക്കളുമായി ഇടകലരുകയും ഒരു പുതയ ജനതയും സംസ്കാരവും രൂപംകൊള്ളുകയും ചെയ്തു. ഈ ആര്യ-ദ്രാവിഡ സങ്കരസമുദായമാണ് ഇന്നത്തെ ഭാരതീയജനതയുടെ പൂര്‍വികര്‍. ഇവരാലാണ് ഭാരതസംസ്കാര സൃഷ്ടി നടന്നത്. ഋഗ്വേദത്തിലെ പിന്നീടുള്ള മന്ത്രങ്ങള്‍ ഈ ഭാരതജനതയാല്‍ രചിക്കപ്പെട്ടവയാണ്. ആര്യന്മാരെ ശതദ്രിക്കപ്പുറത്തു തടഞ്ഞ് നിര്‍ത്തുവാനും ആര്യ-അനാര്യ ശത്രുക്കളില്‍നിന്ന് രക്ഷക്കും വേണ്ടി പ്രകൃതിശക്തികളോടുള്ള അപേക്ഷയോ പ്രാര്‍ഥനയോ ഒക്കെയാണ് അവ. ചുറ്റമുള്ള ശത്രുക്കളില്‍ നിന്നുള്ള രക്ഷക്കായുള്ള ഒരു മുറവിളി ഋഗ്വേദത്തില്‍ ഉടനീളം കാണാം.
ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗയെക്കുറിച്ച് വളരെ ചെറിയൊരു പരാമര്‍ശം മാത്രമേ ഋഗ്വേദത്തിലുള്ളു. അതിനപ്പുറത്തുള്ള ഭൂവിഭാഗത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ല. അതിനാല്‍ യമുനാനദീതടം വരെയുള്ള പ്രദേശങ്ങളെപ്പറ്റിമാത്രമേ ഋഗ്വേദമന്ത്രങ്ങളുടെ സൃഷ്ടിനടത്തിയ ജനതക്ക് അറിവുണ്ടായിരുന്നുള്ളു എന്ന് കരുതാം.
ഈ മന്ത്രങ്ങള്‍ വെറും സ്തുതികള്‍ എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവും സാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്നു. അതിമഹത്തായ ദര്‍ശനങ്ങളുടെ ഉറവിടവുമാണ് അവ.
പില്‍കാലത്ത് ഈ മന്ത്രങ്ങള്‍ കൃഷ്ണദ്വൈപായനനാല്‍ ക്രമപ്പെടുത്തപ്പെടുകയും ഋഗ്വേദം എന്ന് അറിയപ്പെടുകയും ചെയ്തു.
[തിരുത്തുക] ഋഗ്വേദ പഠന രീതി
ഋഗ്വേദത്തിലെ മന്ത്രങ്ങളെ ഋക്കുകള്‍ എന്നുപറയുന്നു. രണ്ടുതരത്തില്‍ വര്‍ഗീകരണങ്ങള്‍ ഉണ്ട്.
[തിരുത്തുക] മണ്ഡലം, സൂക്തം എന്ന രീതി
ഈ വര്‍ഗീകരണത്തില്‍ ഋഗ്വേത്തെ 10 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മണ്ഡലത്തെയും അനേകം സൂക്തങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ സൂക്തവും അനേകം മന്ത്രങ്ങള്‍ അഥവാ ഋക്കുകള്‍ ഉള്‍ക്കൊള്ളുന്നു. കേരളത്തിലെ അമ്പലവാസികളില്‍ ഉള്‍പ്പെടുന്ന ബ്രാഹ്മണര്‍ മണ്ഡലം-സൂക്തം-മന്ത്രം എന്ന ഈ രീതിയാണ് പിന്തുടര്‍ന്നിരുന്നത്.
[തിരുത്തുക] അഷ്ടകം, വര്‍ഗ്ഗം എന്ന രീതി
ഈ വര്‍ഗീകരണത്തില്‍ ഋഗ്വേത്തെ 8 അഷ്ടകങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അഷ്ടകത്തെയും അനേകം വര്ഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ വര്‍ഗവും അനേകം മന്ത്രങ്ങള്‍ അഥവാ ഋക്കുകള്‍ ഉള്‍ക്കൊള്ളുന്നു. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണര്‍ ഈ രീതിയാണ് പിന്തുടര്‍ന്നിരുന്നത്. നമ്പൂതിരിമാര്‍ അഷ്ടകം എന്നുള്ളത് അട്ടം എന്ന് ചുരുക്കിപ്പറയുക പതിവായിരുന്നു.
[തിരുത്തുക] പ്രധാന മന്ത്രങ്ങള്‍
॥ॐ॥ അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം ।
ഹോതാരം രത്നധാതമമം ॥ (മണ്ഡലം:1, സൂക്തം:1, മന്ത്രം:1) (ഋഗ്വേദത്തിലെ പ്രഥമ മന്ത്രം)
സംസമിധ്യുവസേ വൃഷന്നഗ്നേ
വിശ്വാന്യര്യ ആ ।
ഇളസ്വദേസാമിധ്യസേ
സ നോ വസൂന്യാ ഭര ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:1)
സം ഗച്ഛധ്വം സം വദധ്വം
സം വോ മനാംസി ജാനതാം ।
ദേവാ ഭാഗം തഥാ പൂര്‍വം
സംജാനാനാ ഉപാസതേ ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:2)
സമാനോ മന്ത്ര: സമിതി: സമാനി
സമാനം മന: സഹ ചിത്തമേഷാം ।
സമാനം മന്ത്രമാഭി മന്ത്രയേ വ:
സമാനേന വോ ഹവിഷാ ജുഹോമി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:3)
സമാനീ വ ആകൂതി:
സമാനാ ഹൃദയാനി വ: ।
സമാനമസ്തു വോ മനോ
യഥാ വ: സുസഹാസതി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:4) (ഋഗ്വേദത്തിലെ അവസാന മന്ത്രം)
[തിരുത്തുക] ഋഗ്വേദത്തിലെ ദേവന്മാര്‍
ഋഗ്വേദം ഹിന്ദുമതത്തിന്റെ മൂലഗ്രന്ഥമാണെങ്കിലും ഹിന്ദുക്കള്‍ ഇന്ന് ആരാധിക്കുന്ന ദേവന്മാര്‍ക്ക് അതില്‍ ഒരു സ്ഥാനവുമില്ല. വിഷ്ണുവിനെ അഞ്ചു മന്ത്രങ്ങളില്‍ സ്തുതിച്ചിട്ടുണ്ടെങ്കിലും മറ്റ് ദേവന്‍മാരോടു താരതമ്യപ്പെടുത്തുമ്പോള്‍ പ്രാബല്യം കുറഞ്ഞ ഒരു ദേവനാണ് അദ്ദേഹം. ഭൂമി, ആകാശം, സ്വര്‍ഗം ഇവ മൂന്നിനെ സംബന്ധിച്ചവരായി 33 ദേവതകള്‍ ഋഗ്വേദത്തില്‍ സ്തുതിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ പ്രാധാന്യമര്‍ഹിക്കുന്നവരാണ്
[തിരുത്തുക] ഭാഷ്യങ്ങള്‍
ഭാരതത്തില്‍ വേദങ്ങളെ വ്യാഖ്യാനിക്കുക എന്നത് വളരെ പ്രാചീന കാലം മുതല്‍ക്ക് തന്നെ ഒരു പണ്ഡിത സപര്യയായിരുന്നു. വേദങ്ങളെ വ്യാഖ്യാനിക്കുന്ന ശ്രമങ്ങള്‍ ബ്രാഹ്മണങ്ങളില്‍ നിന്ന് വ്യക്തമാക്കാം. അര്‍ത്തവാദങ്ങള്‍ എന്നറിയപ്പെടുന്ന ബ്രാഹ്മണഭാഗങ്ങള്‍ വൈദികക്രിയകളേയും അവയുടെ മ്യ്യ്ല്യത്തേയും പ്രതിപാദിക്കുന്നതിനു പുറമേ യാഗത്തിനുപയോഗിക്കുന്ന മന്ത്രങ്ങളുടെ വിവരണപൂര്വ്വമായ വ്യാഖ്യാനവുയ്ം നല്‍കുന്നുണ്ട്. ചില ഭാഷ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
[തിരുത്തുക] യാസ്കന്റെ നിഘണ്ഡുവും നിരുക്തവും
യാസ്കന്‍ ഋഗ്വേദത്തിന്റെ ഭാഷ്യാകാരനായി കണക്കാക്കപ്പെട്ടിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ നിഘണ്ഡുവും പദങ്ങളുടെ വ്യുല്പത്തി പഠനവും വ്യാഖ്യാനമായിതന്നെ സ്വീകരിക്കാവുന്നതാണ്. അതില്‍ 600ഓളം മന്ത്രങ്ങളെ ചുരുക്കി വ്യാഖ്യാനിച്ചിട്ടുണ്ട്. അര്‍ത്ഥം ഗ്രഹിക്കാതെ വേദമന്ത്രങ്ങള്‍ ചൊല്ലുന്നതിനെ അദ്ദേഹം അപലപിക്കുന്നുമുണ്ട്.
[തിരുത്തുക] ശൗനകന്റെ ബൃഹദ്ദേവതാ
ശൗനകന്റെ ബൃഹദ് ദേവദ എന്ന ഗ്രന്ഥം വേദവ്യാഖ്യാനത്തെ പൂര്‍ണ്ണമായും ഐതിഹാസികരീതിയിലാണ് പ്രതിനിധാനം ചെയ്യുന്നത്. അത് നിരുക്തത്തിന്റേയും, സ്കന്ദസ്വാമി, ഉദ്ഗീഥന്‍, വെങ്കടമാധവന്‍, സായണന്‍ എന്നീ ഋഗ്വേദഭാഷ്യാകാരന്മാരുടേയും മദ്ധ്യമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നു. യാസ്കന്റെ നിരുക്തത്തെയാണ് ഒരു പരിധിവരെ അത് ആസ്പദമാക്കുന്നത്. . പ്രധാനവിഷയം ഋഗ്വേദസൂക്തങ്ങളില്‍ നിന്നുകൊണ്ട് സൂക്തങ്ങളിലേയും മന്ത്രങ്ങളിലേയും ദേവതകളെ നിര്‍ദ്ദേശിക്കുക എന്നതാണ്. അനേകം ഐതിഹ്യങ്ങള്‍ അതില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. തന്മൂലം മന്ത്രങ്ങളുടെ ശരിയായ അര്‍ത്ഥം ഗ്രഹിക്കാന്‍ സാധിക്കുന്നുണ്ട്.
[തിരുത്തുക] സ്കന്ദസ്വാമി
സായണന്റെ പ്രക്കാലിക ഭാഷ്യാകാരന്മാരില്‍ സ്കന്ദസ്വാമിയാണ് ഏറ്റവും പ്രചീനന. ഓരോ അഷ്ടകത്തിലും അദ്ധ്യായാന്തങ്ങളിലും കൊടുത്തിരിക്കുന്ന സൂചനകൊണ്ട് അദ്ദേഹം വളഭി സ്വദേശിയായിരുന്നു എന്നു മനസ്സിലാക്കാം. കാലം ക്രി.വ. 630 ആണെന്ന് സംശയിക്കുന്നു. ഋഗ്വേദം1-1 മുതല്‍ 1.56.1 വരെയും 1.62.1 മുതല്‍ 1.121.15 വരെയും v.57.1 മുതല്‍ v.61.19 വരെയും VI.29.1 മുതല്‍ VI75.6 വരെയുമുള്ള ഭാഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭാഷ്യം ലഭ്യമായിട്ടുണ്ട്.
[തിരുത്തുക] ഉദ്ഗീദന്‍
വെങ്കടമാധവനേക്കാള്‍ പ്രാചീനനാണ്ട് ഉദ്ഗീഥന്‍ഋഗ്വേദം X.54 മുതല്‍ X12.5 വരെയും 13.2 മുതല്‍ X.83.6 വരെയുമുള്ള ഭാഗങ്ങള്‍ക്ക് ഉദ്ഗീഥന്റെ ഭാഷ്യം ലഭ്യമാണ്.
[തിരുത്തുക] വെങ്കടമാധവന്‍
വെങ്കടന്റെപുത്രനായ വെങ്കടമാധവന്‍ എന്നാണ് അറിയപ്പെടുന്നത്. ഋഗര്‍ത്ഥദീപിക എന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിന്റെ പേര്. 1.1.1 മുതല്‍ X.191.4 വരെയുള്ള മന്ത്രങ്ങളുടെ പൂര്‍ണ്‍നമായ ഭാഷ്യം ലഭ്യമാണ്. മന്ത്രങ്ങളിലുള്ള പദങ്ങളെ ആവര്‍ത്തിക്കാതെ മിക്കവാറും അര്‍ത്ഥം മാത്രം കൊടുക്കുന്ന രീതിയാന് അദ്ദേഹത്തിന്റേത്. വ്യാഖ്യാനം ഹ്രസ്വമാണ്.
[തിരുത്തുക] സായണന്‍
സായണന്റെ ഭാഷ്യം വ്യാപ്തിയും അഗാധയും കൊണ്ട് മറ്റു ഭാഷ്യങ്ങളേക്കാള്‍ മികച്ചു നില്‍കുന്നു. 1315 ലാണ് അദ്ദേഹം ജനിച്ചത്. 1387-ല്‍ മരണമടഞ്ഞു. ബുക്കരാജ്യത്തില്‍ അദ്ദേഹത്തിനു സമുന്നതമായ പദവി ഉണ്ടായിരുന്നു. വേദ വ്യാഖ്യാനത്തില്‍ യാജ്ഞികസമ്പ്രദായത്തിന്റെ അനുയായിയായിരുന്ന അദ്ദേഹം നിരുക്തത്തെ നിര്‍ബാധം ഉപയോഗിക്കുകയും വൈദിക പദങ്ങളുടെ സവിശേഷതകളേയും സ്വരങ്ങളേയും വിശദമാക്കാന്‍ പൂര്‍ണ്ണമായി പാണീനിയുടെ അഷ്ടാദ്ധ്യയിയെ ആശ്രയിക്കുകയും ചെയ്യുന്നു.
[തിരുത്തുക] ഋഗ്വേദത്തിന്റെ മലയാള തര്‍ജ്ജമകള്‍
മലയാളത്തില്‍ ഋഗ്വേദത്തിന് പ്രധാനമായും രണ്ട് തര്‍ജ്ജമകളാണ് ഉള്ളത്. ആദ്യത്തേത് വള്ളത്തോളിന്റെ പദ്യരൂപത്തിലുള്ള തര്‍ജ്ജമയാണ്. രണ്ടാമത്തേത് ഒ. എം. സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ പദാനുപദമായി അന്വയക്രമത്തിലുള്ള വ്യാഖ്യാനമാണ്.[7]
[തിരുത്തുക] ഋഗ്വേദ ബ്രാഹ്മണങ്ങള്‍
[തിരുത്തുക] ഋഗ്വേദ ആരണ്യകങ്ങള്‍
[തിരുത്തുക] ഋഗ്വേദ പഠനങ്ങള്‍
[തിരുത്തുക] പാശ്ചാത്യപണ്ഡിതന്മാര്‍
- വില്യം ജോണ്‍സ്
- ഹെന്റി തോമസ് കാള്ബ്രൂക്ക്
- ചാള്‍സ് വില്‍കിന്‍സ്
- റഡോള്‍ഫ് റോത്ത്
- ആന്‍ക്വെറ്റില്‍ ഡുപെറോണ്
- ഫ്രെഡെറിക് മാക്സ്മുള്ളര്‍
- ജയിംസ് പ്രിന്‍സെപ്
- ജോര്‍ജ്ജ് ബൂളെര്
[തിരുത്തുക] ഇതും കൂടി കാണുക
[തിരുത്തുക] ബാഹ്യകണ്ണികള്‍
- Rigveda - Nominations submitted by India in 2006-2007 for inclusion in the Memory of the World Register. (doc format)
- സാഹിത്യം
- ദേവനാഗരിയില്‍ (Wikisource)
- ASCII രൂപത്തില്‍ (Wikisource)
- ദേവനാഗരിയിലും IASTയിലും (sacred-texts.com)
- mp3 audio download (gatewayforindia.com)[ഉത്തരഭാരതീയ രീതി, അതായത്, ഛന്ദസ്സില്ലാതെ. ഏക സ്വര]
- മൊഴിമാറ്റം
- റാല്‍ഫ് ഗ്രിഫിത്, ഋഗ്വേദം 1895, സംപൂര്‍ണം, (online at sacred-texts.com)
- വ്യാഖ്യാനം
- ഋഗ്വേദം (ശ്രീ അരബിന്തൊ കപാലി ശാസ്തി ഇന്‍സ്ടിട്യൂട്)
[തിരുത്തുക] അവലംബം
- ↑ [http://www.ncert.nic.in/textbooks/testing/Index.htm "CHAPTER 5 - WHAT BOOKS AND BURIALS TELL US"]. Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 43. http://www.ncert.nic.in/textbooks/testing/Index.htm.
- ↑ ഹിന്ദുവിന്റെ പുസ്തകം , പേജ് നം.19 , വേദങ്ങള്‍ , Pen Books Pvt Ltd, Aluva
- ↑ ഹിന്ദുവിന്റെ പുസ്തകം , പേജ് നം.19 , വേദങ്ങള്‍ , Pen Books Pvt Ltd, Aluva
- ↑ ഋഗ്വേദസംഹിത, മലയാള പരിഭാഷ, വള്ളത്തോള്‍ നാരായണ മേനോന്‍, കേരള യൂണിവേറ്റി പ്രകാശനവിഭാഗം
- ↑ 5.0 5.1 Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 59. ISBN 978-1-4051-8243-0.
- ↑ ഋഗ്വേദസംഹിത, മലയാള പരിഭാഷ, വള്ളത്തോള്‍ നാരായണ മേനോന്‍, കേരള യൂണിവേറ്റി പ്രകാശനവിഭാഗം
- ↑ വേദാര്‍ത്ഥവിചാരം, കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരി, കറന്റ് ബൂക്സ്, തിരുവനന്തപുരം