എം.എസ്. വിശ്വനാഥൻ
| എം.എസ്. വിശ്വനാഥൻ | |
|---|---|
എം.എസ്. വിശ്വനാഥൻ |
|
| ജീവിതരേഖ | |
| ജനനനാമം | മനയങ്കത്ത് സുബ്രമണ്യൻ വിശ്വനാഥൻ |
| അറിയപ്പെടുന്നത് ഈ പേരിലും | എം.എസ്.വി |
| സ്വദേശം | കേരളം, ഇന്ത്യ |
| തൊഴിലുകൾ |
ചലച്ചിത്ര സംഗീത സംവിധായകൻ, music director |
| ഉപകരണം | വായ്പ്പാട്ട്, ഹാർമോണിയം, പീയാനോ |
| സജീവമായ കാലയളവ് | 1945 മുതൽ ഇന്നുവരെ |
| റെക്കോഡ് ലേബൽ | മെല്ലിസൈ മന്നർ |
| വെബ്സൈറ്റ് | http://www.msvtimes.com |
| Notable instruments | |
| ഹാർമോണിയം | |
എം.എസ്. വിശ്വനാഥൻ (എം.എസ്.വി.) (ജനനം - ജൂൺ 24, 1928) തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീത സംവിധായകനാണ്. അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അർത്ഥത്തിൽ മെല്ലിസൈ മന്നർ എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
ജീവ ചരിത്രം [തിരുത്തുക]
1928 ജൂൺ 24-നു പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻ-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികൾക്ക് ജനിച്ചു. നാലു വയസ്സിൽ അച്ഛൻ മരണമടഞ്ഞു. ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും, മുത്തച്ഛൻ വിശ്വനാഥനെ രക്ഷിച്ചു. ചെറുപ്പകാലത്ത് സിനിമാശാലയിൽ ഭക്ഷണം വിറ്റു നടന്നിരുന്ന എം.എസ്.വി നീലകണ്ഠ ഭാഗവതരിൽ നിന്നും സംഗീതമഭ്യസിച്ചു. പതിമൂന്നാം വയസ്സിൽ തിരുവനന്തപുരത്ത് ആദ്യത്തെ കച്ചേരി നടത്തിയ ഇദ്ദേഹം പിന്നീട് തമിഴ് സിനിമാലോകത്തെ പ്രശസ്തനായ സംഗീത സംവിധായകനായിത്തീർന്നു. 1952-ൽ പണം എന്ന ചിത്രത്തിനു സംഗീത സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യൻ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായിരുന്നു. ഒട്ടേറെ പുതുമുഖപ്രതിഭകളെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാസംഗീതത്തിനു പുത്തൻ മാനങ്ങൾ നൽകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓർക്കസ്ട്റേഷൻ സംവിധാനങ്ങളും ഇന്ത്യൻ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിനു ഇദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു.
തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സംഗീത സംവിധാനം നിർവഹിച്ചത് ഇദ്ദേഹമാണ്.