സമ്മോഹനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സമ്മോഹനം | |
|---|---|
| സംവിധാനം | സി. പി. പത്മകുമാർ |
| നിർമ്മാണം | സി. പി. പത്മകുമാർ |
| രചന | ബാലകൃഷ്ണൺ മങ്ങാട് |
| അഭിനേതാക്കൾ | മുരളി നെടുമുടി വേണു അർച്ചന |
| സംഗീതം | ഇളയരാജ |
| ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
| ചിത്രസംയോജനം | കെ.ആർ. ബോസ് |
| സ്റ്റുഡിയോ | സിനിവാലി മോഷൻ പിക്ചേഴ്സ് |
| റിലീസിങ് തീയതി | 1994 |
| സമയദൈർഘ്യം | 106 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സി.പി. പത്മകുമാർ സംവിധാനവും നിർമ്മാണവും നിർവഹിച്ച് 1994-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സമ്മോഹനം (Enchantment). മുരളി, നെടുമുടി വേണു, അർച്ചന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബാലകൃഷ്ണൺ മങ്ങാടിന്റെ ഋതുഭേദങ്ങൾ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.[1] 1995-ലെ എഡ്വിൻബെർഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ "ബെസ്റ്റ് ഓഫ് ദി ഫെസ്റ്റ്" പുരസ്ക്കാരത്തിന് സമ്മോഹനം അർഹമായി.[2]
അഭിനേതാക്കൾ [തിരുത്തുക]
- മുരളി
- നെടുമുടി വേണു
- അർച്ചന
- ശരത്ത്
- ബാലകൃഷ്ണൻ
- കെ.പി.എ.സി. ലളിത
- ബിന്ദു പണിക്കർ
- കുക്കു പരമേശ്വരൻ
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സമ്മോഹനം
- സമ്മോഹനം – മലയാളസംഗീതം.ഇൻഫോ
- The Hindu article
- Cinemalayalam article