വയലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയലിൻ

ശ്രുതിമധുരമായ സംഗീതം പൊഴിക്കുന്ന ഒരു തന്ത്രിവാദ്യമാണ്‌ വയലിൻ അഥവാ ഫിഡിൽ. പാശ്ചാത്യമായ വാദ്യോപകരണമാണ് ഇതെന്നാലും കർണാടക സംഗീതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഉപകരണമാണിത്.

മനുഷ്യശബ്ദത്തോട് ഏറ്റവും കൂടുതൽ താദാത്മ്യം പ്രാപിച്ച നാദമാണ് വയലിനുള്ളത്. ആറ് കാലങ്ങളും വളരെ മനോഹരമായി വയലിനിൽ വായിക്കുവാൻ സാധിക്കും. വയലിൻ കൂടാതെയുള്ള ഒരു സംഗീതകച്ചേരി ഇക്കാലത്ത് വിരളമാണ്‌. വായ്പ്പാട്ടിന്റെ കൂടെയല്ലാതെ വയലിൻ മാത്രം ഉപയോഗിച്ചും കച്ചേരികൾ നടത്തുന്നുണ്ട്.

[തിരുത്തുക] തന്ത്രികൾ

കർണാടകസംഗീതക്കച്ചേരിക്ക് പിന്നണിയിൽ വയലിൻ വായിക്കുന്നു

നാലു തന്ത്രികളാണ്‌ വയലിനുള്ളത്. കർണ്ണാടകസംഗീതത്തിൽ ഓരോ കമ്പികളും യഥാക്രമം മന്ദ്രസ്ഥായി ഷഡ്ജം, മന്ദ്രസ്ഥായി പഞ്ചമം, മദ്ധ്യസ്ഥായി ഷഡ്ജം, മദ്ധ്യസ്ഥായി പഞ്ചമം എന്നിവ മീട്ടുന്നതിനായി ക്രമീകരിച്ചിരിക്കും.


"http://ml.wikipedia.org/w/index.php?title=വയലിൻ&oldid=1195419" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ