മുഖർശംഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഖർശംഖ്
പ്രമുഖ മുഖർശംഖ് വാദകൻ ശ്രീരംഗം കണ്ണൻ കച്ചേരിക്കിടെ

കർണാടക സംഗീതക്കച്ചേരികളിൽ ഉപയോഗിക്കുന്ന ഒരു വാദ്യമാണ് മുഖർശംഖ്. ഇംഗ്ലീഷിൽ ഇതിനെ Morsing എന്നും പറയുന്നു.ഇതിന്റെ ഉത്ഭവം ഗ്രീസിലാണെന്നു കരുതപ്പെടുന്നു.[1]

ഘടന[തിരുത്തുക]

ഏകദേശം എട്ട് സെൻറിമീറ്ററോളം നീളമുള്ള ഇതിന് അരയാലിലയുടെ ആകൃതിയാണ്. ബലമുള്ള വളയത്തിന്റെ രണ്ടറ്റവും നീണ്ട് രണ്ടായി പിളർന്നിരിക്കും. ഇതിന്റെ മധ്യത്തിൽകൂടി മറ്റൊരു കട്ടിക്കമ്പി ഘടിപ്പിച്ചിരിക്കുന്നു. ഒരറ്റം അൽപം വളഞ്ഞതാണീ കമ്പി. വളയംപോലുള്ള ഭാഗം ഇടത് കൈപ്പത്തിക്കുള്ളിൽ വെച്ച്, നീണ്ട അഗ്രംപോലെയുള്ള ഭാഗം ചുണ്ടുകൾ കൊണ്ടമർത്തി, നടുവിലത്തെ കമ്പിയിൽ തട്ടിയാണ് ശബ്ദമുണ്ടാക്കുന്നത്. കമ്പി മീട്ടാനായി വലതുകൈയിലെ നടുവിരലാണ് ഉപയോഗിക്കുക.[2]

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Morsing എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. http://www.pertout.com/Karaikudi2.htm
  2. http://www.mridangam.com/morsing.html
"http://ml.wikipedia.org/w/index.php?title=മുഖർശംഖ്&oldid=1782845" എന്ന താളിൽനിന്നു ശേഖരിച്ചത്