പി. മാധുരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു മലയാള ചലച്ചിത്ര പിന്നണിഗായികയാണ് പി.മാധുരി . നീലേശ്വരത്തു ജനിച്ചു. കാട്ടുകുരങ്ങ് എന്ന ചിത്രത്തിൽ ആദ്യമായി പാടി. ഇരുനൂറിലേറെ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ട് . 1973, 1978 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല ചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി[1]. സിന്ദൂരച്ചെപ്പ്, ചെണ്ട, ഗായത്രി, തരൂ ഒരു ജന്മംകൂടി, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ സിനിമകൾക്കു വേണ്ടി പാടിയഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.