ശരത് (സംഗീതസംവിധായകൻ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശരത് | |
|---|---|
| ജീവിതരേഖ | |
| സ്വദേശം | കൊല്ലം |
| തൊഴിലുകൾ | സംഗീതസംവിധാനം, പിന്നണി ഗായകൻ |
| സജീവമായ കാലയളവ് | 1990 - |
മലയാള, തമിഴ് ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത സംഗീതസംവിധായകനാണ് ശരത്. 2011-ലെ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[1].
ഉള്ളടക്കം |
ആദ്യകാലം [തിരുത്തുക]
1964-ൽ തിരുവനന്തപുരത്ത് ഒരു പരമ്പരാഗത സംഗീത കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഡോ. ബാലമുരളീകൃഷ്ണയുടെ കീഴിൽ ഇദ്ദേഹം സംഗീതം അഭ്യസിക്കുകയുണ്ടായി. [2]. പ്രശസ്ത സംഗീതസംവിധായകനായ കണ്ണൂർ രാജന്റെ മകളെയാണ് ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്.
1990-ൽ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രമാണ് ശരത് സംഗീതം നൽകിയ ആദ്യ ചിത്രം. തുടർന്ന് പത്തോളം ചിത്രങ്ങളിൽ ശരത് സംഗീതം നൽകുകയുണ്ടായി.
പുരസ്കാരങ്ങൾ [തിരുത്തുക]
- 2009: മികച്ച ശാസ്ത്രീയ സംഗീത ആലാപനത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം - മേഘതീർത്ഥം എന്ന ചിത്രത്തിലെ ഭാവയാമി എന്ന ഗാനത്തിന്
- 2008: ഫിലിംഫെയറിന്റെ മികച്ച സംഗീതത്തിനുള്ള പുരസ്കാരം - തിരക്കഥ എന്ന ചിത്രത്തിലെ സംഗീതത്തിന്.
- 2008: മുല്ലശ്ശേരി രാജു ഫിലിം പുരസ്കാരം - തിരക്കഥ എന്ന ചിത്രത്തിലെ സംഗീതത്തിന്.
സംഗീതം നൽകിയവ [തിരുത്തുക]
- ക്ഷണക്കത്ത് (1990)
- ഒറ്റയാൾ പട്ടാളം (1990)
- പവിത്രം (1994)
- രുദ്രാക്ഷം (1994)
- സാഗരം സാക്ഷി 1994)
- തച്ചോളി വർഗ്ഗീസ് ചേകവർ (1995)
- സിന്ദൂര രേഖ (1995)
- ദയ (1998)
- അച്ചനെയാണെനിക്കിഷ്ടം (2001)
- ശേഷം (2002)
- വസന്തമാളിക (2003)
- ചോട്ടാ ജാദൂഗർ (2003) - ഹിന്ദി
- ഇവർ (2003)
- ദ ക്യാമ്പസ് (2005)
- കണ്ണേ മടങ്ങുക (2005)
- തിരക്കഥ (2008)
പുരസ്കാരങ്ങൾ [തിരുത്തുക]
- മികച്ച സംഗീതസവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011
അവലംബം [തിരുത്തുക]
- ↑ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം
- ↑ http://entertainment.oneindia.in/malayalam/top-stories/2008/sharath-thirakkatha-renjith-prithviraj-300408.html