ഇവൻ മേഘരൂപൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇവൻ മേഘരൂപൻ | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | പി. ബാലചന്ദ്രൻ |
| നിർമ്മാണം | പ്രകാശ് ബാരെ ഗോപ പെരിയാടൻ തമ്പി ആന്റണി |
| രചന | പി. ബാലചന്ദ്രൻ |
| ആസ്പദമാക്കിയത് | കവിയുടെ കാല്പാടുകൾ – പി. കുഞ്ഞിരാമൻ നായർ |
| അഭിനേതാക്കൾ | പ്രകാശ് ബാരെ പത്മപ്രിയ ശ്വേത മേനോൻ രമ്യ നമ്പീശൻ ജഗതി ശ്രീകുമാർ |
| സംഗീതം | ശരത് |
| ഗാനരചന | |
| ഛായാഗ്രഹണം | രാജീവ് രവി |
| ചിത്രസംയോജനം | വിനോദ് സുകുമാരൻ |
| സ്റ്റുഡിയോ | സിലികോൺ മീഡിയ |
| റിലീസിങ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി. ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇവൻ മേഘരൂപൻ. പ്രകാശ് ബാരെ, പത്മപ്രിയ, ശ്വേത മേനോൻ, രമ്യ നമ്പീശൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രം പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കാല്പാടുകൾ എന്ന ആത്മകഥയെ ആസ്പദമാക്കിയുള്ളതാണു്[1]. നിർമ്മാതാവു കൂടിയായ പ്രകാശ് ബാരെ പ്രധാന കഥാപാത്രമായ കെ.പി. മാധവൻ നായരെ അവതരിപ്പിക്കുന്നു. 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[2].
ഉള്ളടക്കം |
സംഗീതം[തിരുത്തുക]
ഒ.എൻ.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കർ, പി. കുഞ്ഞിരാമൻ നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ശരത് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശരത് നേടി.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
| 1. | "ആണ്ടെ ലോണ്ടെ" | കാവാലം നാരായണപ്പണിക്കർ | രമ്യ നമ്പീശൻ | |||||||
| 2. | "അനുരാഗിണീ" | ഒ.എൻ.വി. കുറുപ്പ് | കെ.ജെ. യേശുദാസ് | |||||||
| 3. | "ഇന്നലേ ഞാൻ" | പി. കുഞ്ഞിരാമൻ നായർ | സുനിത നെടുങ്ങാടി | |||||||
| 4. | "മായാ ഗോപബാലാ" | പരമ്പരാഗതം | റിയ രാജു | |||||||
| 5. | "നിശാസുരഭീ" | ഒ.എൻ.വി. കുറുപ്പ് | ശ്വേത മോഹൻ | |||||||
| 6. | "ഓ മറിമായൻ കവിയല്ലേ" | കാവാലം നാരായണപ്പണിക്കർ | കൃഷ്ണചന്ദ്രൻ, മൃദുല | |||||||
| 7. | "വിഷുക്കിളി" | ഒ.എൻ.വി. കുറുപ്പ് | ശരത്, കെ.എസ്. ചിത്ര | |||||||
| 8. | "യാഹി മാധവ" | പരമ്പരാഗതം (ജയദേവർ) | റിയ രാജു | |||||||
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച രണ്ടാമത്തെ ചിത്രം
- മികച്ച സംഗീതസംവിധായകൻ – ശരത്
- മികച്ച ചിത്രസംയോജകൻ – വിനോദ് സുകുമാരൻ
- മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – പ്രവീണ
- ജോൺ എബ്രഹാം അവാർഡ് 2011 - പ്രത്യേക പുരസ്കാരം[3]
അവലംബം[തിരുത്തുക]
- ↑ P. K. Ajith Kumar (2010-11-19). "Poetic venture". Chennai, India: The Hindu. ശേഖരിച്ചത് 2010-11-19.
- ↑ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം
- ↑ "ജോൺ അബ്രഹാം പ്രത്യേക പുരസ്കാരം പ്രകാശ് ബാരെ ഏറ്റുവാങ്ങി". ഇ പത്രം. ശേഖരിച്ചത് 30 ജൂലൈ 2012.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- ഇവൻ മേഘരൂപൻ – മലയാളസംഗീതം.ഇൻഫോ