യൂസഫലി കേച്ചേരി
മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമാണ് യൂസഫലി കേച്ചേരി. കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1934 മെയ് 16-ന് തൃശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. കേരള വർമ്മ കോളേജിൽ നിന്ന് ബി.എ. പിന്നീട് ബി.എൽ (ഇന്നത്തെ LLB) നേടി. വക്കീലായി ജോലിചെയ്തിട്ടുണ്ട് അദ്ദേഹം. മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത "കൃതാർത്ഥൻ ഞാൻ" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ കെ.പി. നാരായണപിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. ഇന്ത്യയിൽതന്നെ സംസ്കൃതത്തിൽ മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം "സൈനബ" യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി.[1]
1962-ലാണ് ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്. 1979 ൽ സംവിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ൽ ലാൽജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരിൽ തന്നെ സംവിധാനം ചെയ്ത് ഇറക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
കൃതികൾ [തിരുത്തുക]
- സൈനബ
- സ്തന്യ ബ്രഹ്മം
- ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം)
- അഞ്ചു കന്യകകൾ
- നാദബ്രഹ്മം
- അമൃത്
- മുഖപടമില്ലാതെ
- കേച്ചേരിപ്പുഴ
- ആലില
- കഥയെ പ്രേമിച്ച കവിത
- ഹജ്ജിന്റെ മതേതര ദർശനം
- പേരറിയാത്ത നൊമ്പരം
സംവിധാനം ചെയ്ത ചിത്രങ്ങൾ [തിരുത്തുക]
- നീലത്താമര (1979)
- വനദേവത (1976)
- മരം (1972)
ഗാനരചന നിർവ്വഹിച്ച ഏതാനും ചലച്ചിത്രങ്ങൾ [തിരുത്തുക]
- ചൂണ്ട (2003)
- ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ (2002)
- കരുമാടികുട്ടൻ(2001)
- മഴ(2000)
- ദാദാ സാഹിബ്(2000)
- ചിത്രശലഭം(1998)
- പരിണയം(1994)
- സർഗ്ഗം(1992)
- ഗസൽ[2]
- പട്ടണപ്രവേശം(1988)
- ധ്വനി
- ഇതിലേ ഇനിയും വരൂ(1986)
- ഇനിയെങ്കിലും(1983)
- പിൻനിലാവ്(1983)
- ശരപഞ്ചരം(1979)
- ഈറ്റ(1978)
- മൂടുപടം(1962)
പുരസ്കാരങ്ങൾ [തിരുത്തുക]
- കേരള സാഹിത്യ അക്കാദമി അവാർഡ്,
- കവനകൗതുകം അവാർഡ്,
- ഓടക്കുഴൽ അവാർഡ്,
- ആശാൻ പ്രൈസ്,
- രാമാശ്രമം അവാർഡ്,
- ചങ്ങമ്പുഴ അവാർഡ്,
- നാലപ്പാടൻ അവാർഡ്
- വള്ളത്തോൾ പുരസ്കാരം - 2012[3]
അവലംബം [തിരുത്തുക]
- ↑ http://buy.mathrubhumi.com/books/autherdetails.php?id=558
- ↑ "പാട്ടോർമ്മ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 701. 2011 ആഗസ്ത് 01. ശേഖരിച്ചത് 2013 മാർച്ച് 23.
- ↑ "വള്ളത്തോൾ പുരസ്‌കാരം യൂസഫലി കേച്ചേരിക്ക്". മാതൃഭൂമി. ശേഖരിച്ചത് 3 ഒക്ടോബർ 2012.
- മലയാളം വാരിക:2004 മെയ് 14-കേച്ചേരിപ്പുഴയുടെ സ്നേഹവൈഖരിയിൽ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് യൂസഫലി കേച്ചേരി
- Hits of Yusaf Ali Kecheri