റിമി ടോമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റിമി ടോമി | |
|---|---|
റിമി ടോമി ഒരു സ്റ്റേജ് പരിപാടിക്കിടയിൽ |
|
| ജീവിതരേഖ | |
| സംഗീതശൈലി | പിന്നണിഗാനം |
| തൊഴിലുകൾ | ഗായിക |
| സജീവമായ കാലയളവ് | 200- |
മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും[അവലംബം ആവശ്യമാണ്] അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാനലുകളിൽ അവതാരകയായും ശ്രദ്ധേയയായി[അവലംബം ആവശ്യമാണ്].
സൈനികനായിരുന്ന ടോമി ആണ് പിതാവ്. മാതാവ്: റാണി. കോട്ടയം ജില്ലയിലെ പാലായാണ് സ്വദേശം.
റിമി ടോമി പാടിയ ചിത്രങ്ങൾ[തിരുത്തുക]
- മീശമാധവൻ
- വലത്തോട്ടുതിരിഞ്ഞാൽ നാലാമത്തെ വീട്
- ഫ്രീഡം
- ചതിക്കാത്ത ചന്തു
- കല്യാണക്കുറിമാനം
- പട്ടണത്തിൽ സുന്ദരൻ
- ഉദയനാണ് താരം
- ബസ് കണ്ടക്ടർ
- ബൽറാം V/s താരാദാസ്